0%

Chapter Title : ശ്യാമയും സുധിയും 7 [ഏകൻ]

Author : VaSco Read All Parts 2.4K

തരേണ്ട കാര്യം ഇല്ലല്ലോ അല്ലേ.? ഇവിടെ കഴിയുന്ന സുധി തന്നെ. അതാണ് എന്റെ അപ്പു ഏട്ടൻ. വളരെ വളരെ അടുപ്പം ഉള്ളവർ മാത്രമേ സുധിയേട്ടനെ അപ്പു ഏട്ടൻ എന്ന് വിളിക്കാറുള്ളൂ. ശ്യാമയും അങ്ങനെ ആണ് വിളിക്കുന്നത് എന്ന് അപ്പു ഏട്ടൻ പറഞ്ഞു.. എനിക്ക് അതിൽ പ്രശ്നം ഒന്നും ഇല്ല കേട്ടോ..

ആ പിന്നെ! ശരിക്കും അങ്ങനെ അല്ല എന്നെ പരിചയ പെടുത്തേണ്ടത്. അപ്പു ഏട്ടനെ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണ് എന്ന് വേണം പറയാൻ. "

അങ്ങനെ പറഞ്ഞു സുചിത്ര ചിരിച്ചു. പിന്നെ ശ്യാമയോട് ചോദിച്ചു

" അപ്പു ഏട്ടൻ

മുകളിൽ ഉണ്ടോ അതോ പുറത്തേക്ക് പോയോ..? "

ശ്യാമ കുറച്ചു സമയം അങ്ങനെ തന്നെ ഒന്നും മിണ്ടാതെ നിന്ന് പോയി. എന്ത് ചോദിക്കണം എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയിൽ. അത് കണ്ട് സുചിത്ര ചോദിച്ചു.

"ഹലോ.. ശ്യാമേ...ശ്യാമേ ഇവിടെ എങ്ങും ഇല്ലേ..?"

"ആര്. ...?" ശ്യാമ ചോദിച്ചു.

"ശ്യാമ തന്നെ . കുറച്ചു സമയം ആയല്ലോ എന്നെ ഇങ്ങനെ നോക്കാൻ തുടങ്ങിയിട്ട്. എന്ത് പറ്റി. ഞാൻ ചോദിച്ചതൊന്നും ശ്യാമ കേട്ടില്ലേ...?"

"അത് ഞാൻ ഞാൻ.." ശ്യാമ ഒന്ന് വിക്കി

"ആ മതി. മതി. ഞാൻ ചോദിച്ചത് അപ്പു ഏട്ടൻ ഇവിടെ ഇല്ലേ എന്നാ..?"

"മുകളിൽ കാണും. " ശ്യാമ പറഞ്ഞു.

സുചിത്ര ചുറ്റും ഒന്ന് നോക്കി എന്നിട്ട് പറഞ്ഞു.

"ആഹ്! എന്റെ സ്കൂട്ടി ഇവിടെ തന്നെ ഉണ്ടല്ലോ.. ഇത് ഒരു കൂട്ടുകാരന് വേണം എന്ന് പറഞ്ഞു അപ്പു ഏട്ടൻ എന്നെ കൊണ്ട് അന്ന് സ്കൂളിലേക്ക്

💬 Comments

View all comments