0%

Chapter Title : ശ്യാമയും സുധിയും 7 [ഏകൻ]

Author : VaSco Read All Parts 2.5K

ആണോ എന്ന് മാത്രം അറിഞ്ഞാൽ മതി." ശ്യാമയെ നോക്കികൊണ്ട് സുധി പറഞ്ഞു.

" മതി. നിന്റെ അപ്പു ഏട്ടന്റെ അഭിപ്രായം കേട്ടല്ലോ ശ്യാമേ.. എന്റെ കല്യാണം നടക്കുന്ന അന്ന് തന്നെ എന്റെ ഏട്ടന്റെ കല്യാണവും നടക്കണം. " "

അത് കേട്ട് ശ്യാമ കണ്ണ് നിറച്ചു കൊണ്ട് താഴേക്ക് ഓടി.

കുറച്ചു കഴിഞ്ഞു സുചിത്ര താഴേക്ക് വന്നപ്പോൾ ശ്യാമയുടെ മുഖം ഇരുണ്ടു കിടക്കുകയായിരുന്നു.

"എന്താണ് എന്റെ ശ്യാമ കുട്ടി. മുഖത്തു ഒരു വാട്ടം. ഞാൻ വിവാഹത്തിന്റെ കാര്യം പറഞ്ഞത് കൊണ്ടാണോ..?"

"ഏയ്‌! എന്റെ മുഖത്തു ഒരു വാട്ടവും ഇല്ലല്ലോ. നോക്കിയേ..? "

എന്ന് പറഞ്ഞു ശ്യാമ സൂചിത്രയെ നോക്കി ചിരിക്കാൻ ശ്രമിച്ചു.

"ആഹാ!! ബെസ്റ്റ് നല്ല ചിരി. എന്നാലേ ആ കണ്ണീരു കൂടെ തുടച്ചിട്ട് ചിരിക്കുന്നതായിരിക്കും കൂടുതൽ ഭംഗി."

ശ്യാമ വേഗം കണ്ണീരു തുടച്ചു . അത് കണ്ട് സുചിത്ര പൊട്ടി ചിരിച്ചു.

എന്നിട്ട് ശ്യാമയെ കെട്ടിപിടിച്ചുകൊണ്ട് റൂമിലേക്ക് നടന്നു.

"ചേച്ചി എന്നെ വിട്. ഞാൻ ചേച്ചിക്കുള്ള ഭക്ഷണം ഉണ്ടാക്കട്ടെ.?" ശ്യാമ പറഞ്ഞു.

"ഇനി എനിക്ക് ശ്യാമ ഇപ്പോൾ ഭക്ഷണം ഒന്നും ഉണ്ടാകേണ്ട. പകരം ഞാൻ പറഞ്ഞ കല്യാണത്തിന് എന്റെ ഏട്ടനുമായുള്ള കല്യാണത്തിന് ശ്യാമ സമ്മതിച്ചാൽ മതി. "

"പ്ലീസ് ചേച്ചി. ഞാൻ ചേച്ചിയുടെ കാല് പിടിക്കാം. എന്നെ ഇതിൽ നിന്ന് ഒഴിവാക്കണം. എനിക്ക് അങ്ങനെ ഒരു വിവാഹം വേണ്ട..'

"വേണം. എനിക്ക് ശ്യാമയെ ഒത്തിരി ഇഷ്ട്ടം ആയി. എനിക്ക് ഈ ശ്യാമ കുട്ടിയെ എന്റെ ഏട്ടത്തിയായി വേണം. അതിൽ അപ്പുറം ഒന്നും ഇല്ല. ശരി സമയം

💬 Comments

View all comments