0%

Chapter Title : ശ്യാമയും സുധിയും 7 [ഏകൻ]

Author : VaSco Read All Parts 2.5K

കിടക്കാൻ ഉള്ളതല്ലേ...? ശ്യാമയുടെ അപ്പു ഏട്ടൻ ഒരു സാധനം തന്നെ. അവിടെ കിടക്കാൻ പോയ എന്നെ തിരിച്ചു ഓടിച്ചു. പോയി ശ്യാമയുടെ കൂടെ കിടന്നാൽ മതി എന്ന് പറഞ്ഞു. "

ശ്യാമയുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു. അത് കണ്ടു സുചിത്ര പറഞ്ഞു.

"എന്റെ മോള് ചിരിക്കുന്നോ..? നിന്നെ ഇന്ന് ഞാൻ ശരിയാക്കിത്തരാം.. "

"ഞാൻ അപ്പോഴേ ചോദിച്ചതല്ലേ

അപ്പു ഏട്ടൻ സമ്മതിക്കുമോ.. വിവാഹത്തിന് മുൻപ് അങ്ങനെ കിടക്കാൻ. എന്ന്...? അപ്പു ഏട്ടൻ സമ്മതിക്കാത്തതിന് എന്നോട് എന്തിനാ ദേഷ്യം പിടിക്കുന്നത്..?"

"എനിക്ക് ഒരു ദേഷ്യവും ഇല്ല. അതിരിക്കട്ടെ എന്റെ ബേഗ് ഒക്കെ എവിടെയാ വെക്കുന്നെ. ? എന്റെ ഡ്രെസ്സ് അതിൽ തന്നെ വെച്ചാൽ മുഷിയും."

"എന്നാൽ അതൊക്കെ എടുത്തു ഈ ഷെൽഫിൽ വെക്കാം." ശ്യാമ ഷെൽഫ് തുറന്നു കൊണ്ട് പറഞ്ഞു.

"'ഇതെന്താ മുഴുവൻ സാരിയോ...? ശ്യാമ സാരി മാത്രമേ ഉടുക്കൂ എന്നുണ്ടോ..?"

ഷെൽഫിൽ സാരി അടുക്കി വെച്ചത് കണ്ട സുചിത്ര ചോദിച്ചു.

"അത് സ്കൂളിൽ പോകുമ്പോൾ ഉടുക്കാൻ ഉള്ളത്. പിന്നെ എനിക്ക് സാരിയാണ് ഇഷ്ട്ടം. "

"ആഹാ ഇതെന്താ അടിപൊളി ചൂരിദാർ ആണല്ലോ..!!! എന്നിട്ട് ആണോ പറയുന്നത് സാരിയാണ് ഇഷ്ട്ടം എന്ന്."

അന്ന് സുധി വാങ്ങി കൊടുത്ത വെള്ള ചൂരിദാർ എടുത്തു കാണിച്ചിട്ട് സുചിത്ര പറഞ്ഞു.

"അത് അപ്പു ഏട്ടൻ വാങ്ങി തന്നതാ.." ശ്യാമ പറഞ്ഞു.

'" ആഹാ എന്നിട്ട് ഇത്രയും നാളായിട്ടും എനിക്കൊരു ചുരിദാർ പോലും വാങ്ങി തന്നില്ലല്ലോ എന്റെ അപ്പു ഏട്ടൻ.? "

" അയ്യോ അതൊന്നും എനിക്കറിയില്ല. അന്ന് ഹോസ്പിറ്റലിൽ പോയി വരുമ്പോൾ അപ്പു

💬 Comments

View all comments