Chapter Title : ശ്യാമയും സുധിയും 7 [ഏകൻ]
ഏട്ടന് ഡ്രസ്സ് എടുക്കാൻ കയറിയപ്പോൾ എനിക്കും വാങ്ങിയത് ആണ്. "
". എന്നാൽ നാളെ നമുക്ക് ഒന്ന് പുറത്തേക്ക് പോകണം. എനിക്ക് കുറച്ചു ഡ്രസ്സ് എടുക്കണം. നമുക്ക് അപ്പു ഏട്ടനേയും കൂട്ടാം. നോക്കാലോ അപ്പു ഏട്ടന്റെ സെലക്ഷൻ. കൂട്ടത്തിൽ എന്റെ വക ശ്യാമയ്ക്ക് കുറച്ചു ഡ്രെസ്സും എടുക്കാം."
പിന്നെ അവർ കിടക്കയിൽ കിടന്നു. സുചിത്ര ശ്യാമയെ കെട്ടിപിടിച്ചു. എന്നിട്ട് ചോദിച്ചു.
"എന്നാലും ശ്യാമേ നിന്റെ അപ്പു ഏട്ടൻ എന്താ ഇങ്ങനെ ആയത്. ?"
"എങ്ങനെ.. ആയതെന്ന്..?"
"അല്ല സുന്ദരി ആയ ഒരു പെണ്ണ് അടുത്ത് കിടക്കാം എന്ന് പറഞ്ഞിട്ടും വേണ്ട എന്ന് പറഞ്ഞത്...?. അന്ന് ഞാൻ ഹോസ്പിറ്റലിൽ നിന്ന് കൊണ്ട് പോയിട്ടും എന്നെ ഒന്ന് തൊടാൻ പോലും അനുവദിച്ചില്ല. ഞാൻ കുളിപ്പിക്കാം എന്ന് പറഞ്ഞിട്ടും അനുവദിച്ചില്ല.. ഒടുക്കം ഒരു മെയിൽ നേഴ്‌സിനെ വെക്കേണ്ടി വന്നു അപ്പു ഏട്ടനെ നോക്കാൻ.. പക്ഷെ ശ്യാമ ചെയ്യുന്നത് എല്ലാം ഇഷ്ടവും ആണ്. "
അത് കേട്ടപ്പോൾ ശ്യാമയ്ക്ക് സന്തോഷം തോന്നി. തന്നോട് മാത്രമേ ഉള്ളൂ ഈ കുറുമ്പോക്കെ. അത് തന്നെ ഒരുപാട് ഇഷ്ട്ടം ആയത് കൊണ്ടായിരിക്കും. ശ്യാമ മനസ്സിൽ പറഞ്ഞു.
"ഇനി ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞാലും അപ്പു ഏട്ടന് എല്ലാത്തിനും ശ്യാമ തന്നെ വേണ്ടി വരും എന്നാ എനിക്ക് തോന്നുന്നത്.." അതും പറഞ്ഞു സുചിത്ര ചിരിച്ചു.
അന്ന് രാത്രിയിലും ശ്യാമ സ്വപ്നം കണ്ടു. സ്വപ്നത്തിൽ താനും സൂചിത്രയും വധുവായി അണിഞ്ഞു ഒരുങ്ങിയിട്ടുണ്ടായിരുന്നു. ഒടുവിൽ അപ്പു ഏട്ടൻ തന്നെയാണ് വിവാഹം കഴിക്കുന്നത്. കാലത്ത് എഴുന്നേറ്റപ്പോൾ ശ്യാമ ആ സ്വപ്നത്തെ ഓർത്ത് ചിരിച്ചു.
അത്
💬 Comments
View all comments