0%

Chapter Title : ശ്യാമയും സുധിയും 7 [ഏകൻ]

Author : VaSco Read All Parts 2.5K

ആരേയും വിവാഹം കഴിക്കാൻ.."

"അതിന് ഈ കല്യാണത്തിന് എനിക്കുള്ള താല്പര്യം അപ്പു ഏട്ടന് ഉണ്ടോ എന്ന് സംശയം ആണ്. അത് ഒരു പക്ഷെ നിന്നെ കണ്ടിട്ടാണോ എന്ന് അറിയില്ലല്ലോ..?"

"വെറുതെ വേണ്ടാത്തത് പറയല്ലേ ചേച്ചി. അപ്പു ഏട്ടൻ എന്നെ അങ്ങനെ ഒന്നും കണ്ട് കാണില്ല.."

"പക്ഷെ എനിക്ക് അങ്ങനെയാണ് തോന്നുന്നത്. നീ എന്റെ ഏട്ടനെ കല്ല്യാണം കഴിക്കാൻ സമ്മതിച്ചാൽ അപ്പു ഏട്ടനും ഈ കല്യാണത്തിന് സമ്മതം ആയിരിക്കും. പറ നിനക്ക് എന്റെ ഏട്ടനെ കല്ല്യാണം കഴിച്ചൂടെ...? ഒരു പാവം ആണെടി എന്റെ ഏട്ടൻ. നിന്നെ പൊന്നു പോലെ നോക്കും."

"ചേച്ചി പ്ലീസ് ചേച്ചി. എന്നോട് അങ്ങനെ ഒന്നും ചോദിക്കല്ലേ...? എനിക്ക് ഇനി അതിനൊന്നും കഴിയില്ല. "

"കഴിയും. നിനക്ക് കഴിയും.. ഒരിക്കൽ നീ എന്നോട് ചോദിക്കും. ചേച്ചിയുടെ ഏട്ടനെ ഞാൻ കല്ല്യാണം കഴിച്ചോട്ടെ എന്ന്. നോക്കിക്കോ. അത് എന്റെ സ്വപ്നം ആണ്. ഞാൻ നേരത്തെ പറഞ്ഞില്ലേ എന്റെ സ്വപ്നം ഒന്നും നടക്കാതെ പോയിട്ടില്ല എന്ന്. ഇതും നടക്കും എനിക്ക് ഉറപ്പാണ്. "

ശ്യാമ ഒന്നും മിണ്ടിയില്ല. അവിടെ അങ്ങനെ നിന്നു. അത് കണ്ട് സുചിത്ര പറഞ്ഞു.

"പോയേ പോയേ!!". മോള് പോയി അപ്പു ഏട്ടനെ റെഡിയാക്കിയിട്ടു വാ. ഞാൻ അപ്പോഴേക്കും അമ്മയേയും ഒരുക്കാം. നമുക്ക് അമ്മയേയും കൂട്ടാം. എപ്പോഴും ഇങ്ങനെ മുറിയിൽ കിടക്കുന്നതിനേക്കാൾ നല്ലതല്ലേ ഒന്ന് കറങ്ങുന്നത്.." സുചിത്ര പറഞ്ഞു.

"അമ്മയേയും കൂട്ടുന്നുണ്ടോ...? അമ്മയ്ക്ക് എപ്പോഴും ക്ഷീണം ആണ്. ഇടയ്ക്ക് തല കറക്കം ഒക്കെ ഉണ്ടാകാറുണ്ട്.."

"എന്നാൽ ഇന്ന് അമ്മയ്ക്ക് ഒരു ക്ഷീണവും ഉണ്ടാകില്ല. എല്ലാം ഞാൻ

💬 Comments

View all comments