0%

Chapter Title : ശ്യാമയും സുധിയും 7 [ഏകൻ]

Author : VaSco Read All Parts 2.4K

ചിലപ്പോൾ ആയിരിക്കും. എനിക്ക് ഇപ്പോൾ ചില സമയം ഓർമ്മ ശക്തി ഇത്തിരി കുറവാ.. എന്താണെന്ന് അറിയില്ല മോളുടെ അച്ഛൻ പോയത് മുതൽ ഇങ്ങനെയാ "

"ഏയ്‌! അതൊക്കെ കഴിഞ്ഞിട്ട് ഇപ്പോൾ കുറച്ചു ആയില്ലേ. ഇത് അതൊന്നും അല്ല. അമ്മ എപ്പോഴും ഇങ്ങനെ കിടക്കുന്നത് കൊണ്ടാണ്. എന്തായാലും ഞാൻ കുറച്ചു ദിവസം ഇവിടെ ഉണ്ടാകും. നമുക്ക് എല്ലാം ശരിയാക്കാം... ഞങ്ങൾ തമ്മിൽ കണ്ടിട്ട് തന്നെ കുറച്ചായി. ഞങ്ങൾക്ക് ഒരുപാട് സംസാരിക്കാൻ ഉണ്ട്... ഞാൻ ഇപ്പോൾ എന്റെ ഏട്ടനെ കണ്ടിട്ട് വരാം."

അതും പറഞ്ഞു സുചിത്ര ശ്യാമയേയും കൂട്ടി പുറത്തേക്ക് നടന്നു. പുറത്ത് എത്തിയ സുചിത്ര ശ്യാമയോട് പറഞ്ഞു.

"അമ്മയോട് അങ്ങനെ അല്ലേ അപ്പു ഏട്ടനെ കുറിച്ച് ശ്യാമ പറഞ്ഞത്. തല്ക്കാലം അത് അങ്ങനെ തന്നെ നിൽക്കെട്ടെ.. ഞാൻ അപ്പു ഏട്ടനെ കണ്ടിട്ട് വരാം."

അതും പറഞ്ഞു സുചിത്ര മുകളിലേക്ക് നടന്നു.

ശ്യാമ വീണ്ടും ചിന്തകളിൽ മുഴുകി. എന്താണ് അവർ പറഞ്ഞത്. അവർ അപ്പു ഏട്ടനെ വിവാഹം കഴിക്കാൻ പോകുന്നു എന്നോ..? എന്നിട്ട് അപ്പു ഏട്ടൻ അങ്ങനെ ഒന്നും അല്ലല്ലോ പറഞ്ഞത്..? അപ്പു ഏട്ടന് തന്നെയാണ് ഇഷ്ട്ടം എന്നല്ലേ...? തന്നെയാണ് വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നത് എന്നല്ലേ..? എന്നിട്ട് ഇവർ ഇപ്പോൾ എന്തൊക്കെയാണ് പറയുന്നത്.

ശ്യാമ രാവിലെ നടന്ന സംഭവത്തിന്റെ തുടർച്ച ഒന്ന് ഓർത്ത് നോക്കി.

അപ്പു ഏട്ടൻ തന്നെ അങ്ങനെ കണ്ടെങ്കിലും ഒന്നും മിണ്ടുകയോ എന്തെങ്കിലും ചെയ്യുകയോ ഉണ്ടായില്ല. വേഗം തന്നെ ഇറങ്ങി പോവുകയാണ് ചെയ്തത്.

അതിന് മുൻപൊക്കെ തന്നെ ഉമ്മ വെക്കാനും മണക്കാനും കാണാനും കൊതിയോടെ എന്ന പോലെ

💬 Comments

View all comments