Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]
എന്നാൽ സുധി അവിടെ നിൽക്കാതെ
മോഹനേയും കൂട്ടി ആണുങ്ങളുടെ സെക്ഷനിലേക്ക് കയറി.
അവിടുന്ന് പാന്റും കുർത്തയും. ഷർട്ടും മുണ്ടും എല്ലാം നോക്കി
അപ്പോഴേക്കും സുചിത്ര ശ്യാമയേയും അമ്മയെയും കൂട്ടി അവിടെയെത്തി. എന്നിട്ട് അവർ എടുത്തുവച്ചത് നോക്കി. ചിലത് തിരിച്ചുവെക്കുകയും ചിലത് എടുക്കുകയും ചെയ്തു.
സുധി പറഞ്ഞു.
"സുചി. ഏതായാലും മോഹൻ ഇത്രയും സമയം നമ്മുടെ കൂടെ നിന്നില്ലേ.. അപ്പോൾ മോഹന്റെ ഡ്രസ്സ് ഒന്ന് സെലക്ട് ചെയ്തു കൊടുക്ക്."
" പിന്നെ!! അതിനല്ലേ ഞാനിവിടെ വന്നത്. വേണ്ടുന്നവർ സ്വയം സെലക്ട് ചെയ്തോണം.. " സുചിത്ര പറഞ്ഞു
" എന്റെ സാറേ. എനിക്ക് സാറ് സെലക്ട് ചെയ്തത് തന്നാൽ മതി. എനിക്ക് സെലക്ഷൻ ഒന്നും അറിയില്ല. സാറിന്റെ സെലക്ഷൻ എന്തായാലും നല്ലതാ. "
മോഹൻ ശ്യാമയെ നോക്കി കൊണ്ടു പറഞ്ഞു.
" പ്ലീസ് സുചി. ഒന്ന് എടുത്തു കൊടുക്ക്." സുധി പറഞ്ഞു.
" വേണ്ട സാറേ. ഇഷ്ടമല്ലാതെ ആരും എനിക്കൊന്നും സെലക്ട് ചെയ്തു തരേണ്ട. എനിക്ക് വേണ്ടത് ചേച്ചി സെലക്ട് ചെയ്തു തരും. അല്ലേ ചേച്ചി. "
മോഹൻ ശ്യാമയെ നോക്കി പറഞ്ഞു.
" അയ്യോ എനിക്ക് സെലക്ഷൻ ഒന്നുമറിയില്ല. " ശ്യാമ പറഞ്ഞു.
" ആരു പറഞ്ഞ് അറിയില്ലെന്ന്..?. ചേച്ചിയുടെ സെലക്ഷൻ അല്ലേ സാറ്. ഇത്രയും നല്ലൊരു സെലക്ഷൻ തിരഞ്ഞെടുത്ത എടുത്ത ആളാണ് ഈ പറയുന്നത്. " മോഹൻ പറഞ്ഞു
" അങ്ങനെ ഇയാൾ ചേച്ചിയെ കൊണ്ട് സെലക്ഷൻ ചെയ്യിക്കേണ്ട. ഞാൻ തന്നെ എടുത്തു തരാം. " സുചിത്ര പറഞ്ഞു.
അങ്ങനെ മോഹന്റെ ഡ്രസ്സ് സുചിത്ര തന്നെ സെലക്ട്
💬 Comments
View all comments