0%

Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]

Author : VaSco Read All Parts 2.9K

പറഞ്ഞു.

.

"എന്റെ സാറെ ഞാൻ പോകുകയാ. സാറിന്റെ അനിയത്തിക്ക് എന്നെ അത്ര പിടിച്ചില്ല എന്ന് തോന്നുന്നു. " മോഹൻ പറഞ്ഞു.

" താൻ നിക്കടോ പോകല്ലേ. ഏതായാലും എനിക്കൊരു കമ്പനിക്ക് വാ. എന്റെ കൂടെ കണ്ടില്ലേ മൂന്ന് സ്ത്രീകളാണ്. അവർ ഒരു ടെക്സ്റ്റൈൽസിൽ കയറിയാൽ ഉള്ള കാര്യം അറിയാല്ലോ എപ്പോഴാ ഇറങ്ങുന്നത് എന്ന് പറയാൻ പറ്റില്ല.. അപ്പോഴേക്കും നമുക്ക് ഒരു ലോഡ് ഡ്രസ്സ് എടുക്കാം. താൻ വാ. "

സുധി മോഹന്റെ വലതു കയ്യിൽ പിടിച്ച് കൊണ്ട് അകത്തേക്ക് നടന്നു. അവർ ആദ്യം സാരി സെക്ഷനിലാണ് പോയത്. അവിടെ നിന്നും പാർട്ടി വേർ ഉള്ള കല്യാണസാരികൾ സെലക്ട് ചെയ്യാൻ തുടങ്ങി.

സുചിത്ര ഓരോ സാരിയും എടുത്ത് തന്റെയും ശ്യാമയുടെയും മേലെ വെച്ച് നോക്കി.

" ഇടയ്ക്ക് ഇതെങ്ങനെയുണ്ട് അപ്പു ഏട്ടാ " എന്ന് ചോദിക്കും

സുധി അപ്പോൾ മോഹനനെ നോക്കും. മോഹൻ എന്തെങ്കിലും കമന്റ് പറയും. അത് കേട്ട് സുചിത്രയ്ക്ക് ദേഷ്യം വരും. ചിലപ്പോൾ ആ സാരി തന്നെ എടുത്തു വയ്ക്കും .

അങ്ങനെ കുറച്ച് സാരികൾ അവർ സെലക്ട് ചെയ്തു. ശ്യാമയുടെ അമ്മയ്ക്കും സാരി എടുത്തു.

പിന്നെ ലഹങ്ക യാണ് എടുത്തത്.. പിന്നെ കുറച്ച് മോഡേൺ ഡ്രസ്സുകളും എടുത്തു.

ശ്യാമയ്ക്ക് ജീൻസ് പാന്റും ടീഷർട്ടും ഷർട്ടും. ലോങ്ങ് ടൈപ്പ് ഫ്രോക്കും. ഷോർട്ട് ടൈപ്പ് ഫ്രോക്കും എടുത്തു.

പിന്നെ പുതിയതരം പാവാടയും ബ്ലൗസും എടുത്തു. പിന്നെ അവർ ഇന്നറിന്റെ സെക്ഷനിൽ കയറി. ആ സമയം സുധി ശ്യാമയെ നോക്കി കണ്ണിറുക്കി ചിരിച്ചു. ശ്യാമയ്ക്ക് നാണം തോന്നി.

💬 Comments

View all comments