Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]
എത്തി. കാർ പാർക്ക് ചെയ്തു വന്ന
സുചിത്ര സുധിയോട് ചോദിച്ചു.
"അപ്പു ഏട്ടാ എന്തിനാ ഇങ്ങനെ വഴിയിൽ നിൽക്കുന്നവരോടൊക്കെ സംസാരിക്കാൻ നിൽക്കുന്നത്..? നിങ്ങൾക്ക് അകത്തേക്ക് കയറിക്കൂടായിരുന്നോ..?"
"ഏയ്! അത് എന്റെ ഒരു പരിചയക്കാരൻ ആണ്. " സുധി പറഞ്ഞു.
"അതേ.. അന്ന് അപ്പു ഏട്ടനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ സഹായിച്ച ആൾ ആണ്. " ശ്യാമ പറഞ്ഞു.
അപ്പോഴേക്കും മോഹൻ തിരിച്ചു അവിടെ വന്നു.
"എന്റെ സാറെ ഞാൻ പോകുകയാ. അവർ പിന്നെ വന്നു എടുത്തോളാം എന്ന് പറഞ്ഞു. "
പിന്നെ സൂചിത്രയെ നോക്കിയിട്ട് പറഞ്ഞു.
"ചേച്ചി അന്ന് ചോദിച്ചില്ലേ ചേച്ചിയുടെ ഭർത്താവിന്റെ കൂടെ അന്ന് കണ്ട ഒരു പെണ്ണിനെ കുറിച്ച്. ഇതാ ഇതാണ് ആ പെണ്ണ്. ഈ പെണ്ണിനെയാണ് ഞാൻ സാറിന്റെ കൂടെ കണ്ടത്.. ഇതാരാ സാറേ. സാറിന്റെ ഫ്രണ്ടോ.. അതോ അനിയത്തിയോ.. മറ്റോ ആണോ..?"
മോഹൻ സൂചിത്രയെ നോക്കിയിട്ട് പറഞ്ഞു.
"അതേ അനിയത്തി ആണ്. അതിന് ഇയാൾക്ക് എന്താ പ്രശ്നം. അല്ല താനാരാ ഇതൊക്കെ ചോദിക്കാൻ..? " സുചിത്ര ദേഷ്യത്തോടെ പറഞ്ഞു.
"എന്റെ സാറെ. ഇത് ഞാൻ കെട്ടാൻ പോകുന്ന പെണ്ണിനേക്കാളും ടെറർ ആണല്ലോ..? സാറിന്റെ ഈ അനിയത്തിയെ കെട്ടുന്ന ആളുടെ കാര്യം കഷ്ട്ടം തന്നെ. സാറിന്റെ ഭാഗ്യം ഇവർ സാറിന്റെ അനിയത്തി ആയത് സാറിന്റെ ഭാര്യയോ മറ്റോ ആയിരുന്നെങ്കിൽ ഒന്ന് ആലോചിച്ചു നോക്കിയേ.! സാർ ചുറ്റി പോയേനെ.. ഭാര്യ എന്ന് പറഞ്ഞാൽ അതൊക്കെ ചേച്ചിയെ പോലെ ആയിരിക്കണം ഒരു പാവം.."
"അതൊക്കെ ഞങ്ങൾ നോക്കിക്കോളാം. ഇയാൾ ഇയാളുടെ പാട് നോക്കി പോയേ.." സുചിത്ര
💬 Comments
View all comments