0%

Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]

Author : VaSco Read All Parts 2.9K

മുന്നിൽ ഉള്ള ഒരു ഫോട്ടോ ഫ്രെയിം ചെയ്യുന്ന പ്രിന്റിംഗ് സ്റ്റുഡിയോയിലേക്കാണ് .

കുറച്ചു കഴിഞ്ഞു തിരിച്ചു ഹോട്ടലിൽ വന്ന സുചിത്ര അവരോടൊപ്പം ഭക്ഷണം കഴിക്കാൻ ഇരുന്നു.. ശ്യാമയാണ് അപ്പോഴും സുധിക്ക് ഭക്ഷണം വാരി കൊടുത്തത്.

അവളുടെ അമ്മയുടെ മുന്നിൽ വെച്ച് അങ്ങനെ ചെയ്യാൻ ശ്യാമയ്ക്ക് നാണം തോന്നിയെങ്കിലും സുചിത്ര അങ്ങനെ ചെയ്യാൻ പറഞ്ഞത് കൊണ്ട് ശ്യാമയ്ക്ക് വേറെ വഴിയുണ്ടായിരുന്നില്ല. എന്നാൽ അത് കണ്ട് ശ്യാമയുടെ അമ്മ സുമിത്ര സന്തോഷിച്ചു.

അതിന് ശേഷം അവർ നേരെ പോയത് അവിടെയുള്ള ഒരു ബീച്ചിലേക്കാണ്. ബീച്ചിൽ എത്തിയപ്പോൾ സുചിത്ര ശ്യാമയുടെ കൈപിടിച്ച് വെള്ളത്തിൽ ഇറക്കുകയും ഓടിച്ചാടി കളിച്ചു രസിക്കുകയും ചെയ്തു. കൊച്ചു കുഞ്ഞുങ്ങളെ പോലെ.. തിരിച്ചു പോകുന്ന വഴിയിൽ സുചിത്ര ഒരിക്കൽ കൂടെ ആ പ്രിന്റിംഗ് സ്റ്റുഡിയോയിൽ കയറി. ഒരു കവറുമായി തിരിച്ചു വന്നു.. അന്ന് പകൽ മുഴുവനും അങ്ങനെ കഴിഞ്ഞു.

സന്ധ്യ കഴിഞ്ഞിരുന്നു തിരിച്ചു അവർ വീട്ടിൽ എത്തുമ്പോൾ. . ഒരു ഹോട്ടലിൽ കയറി രാത്രിയിൽ കഴിക്കാൻ ഉള്ള ഭക്ഷണവും വാങ്ങിയിട്ടാണ് അവർ വീട്ടിൽ തിരിച്ചു എത്തിയത്.

റൂമിൽ കയറിയ ഉടനെ സുചിത്ര കുളിക്കാൻ കയറി. കുളിച്ചു ഇറങ്ങിയ ഉടനെ അവൾ ശ്യാമയെ വിളിച്ചു.

" ഡി ശ്യാമേ ഒന്ന് ഇങ്ങ് വന്നേ.. "

അത് കേട്ട് ശ്യാമ വേഗം റൂമിലേക്ക് വന്നു. എന്നിട്ട് ചോദിച്ചു.

"എന്താ ചേച്ചി. എന്താ വേണ്ടത്...?"

"നീ. ഒരു കവർ ഇങ്ങ് എടുത്തേ. ഇവിടെ നിന്ന് ചിലതൊക്കെ മാറ്റി ഈ റൂമും അതുപോലെ ഈ വീടും നിന്നെയും ഒന്ന് വൃത്തിയാക്കാൻ ഉണ്ട്."

"ങ്ങേ!. എന്ത്

💬 Comments

View all comments