0%

Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]

Author : VaSco Read All Parts 2.9K

വൃത്തി ആക്കാൻ ഉണ്ടെന്ന്..? ഞാൻ എന്നും എല്ലാം വൃത്തി ആക്കുന്നതാണല്ലോ..?""

"അതൊക്കെ ഉണ്ട് . അതു പറയില്ല. പക്ഷെ ഞാൻ എന്ത് ചെയ്താലും നീ സങ്കടപെടരുത്. എനിക്ക് അതേ പറയാൻ ഉള്ളൂ.."

"അപ്പോൾ എന്തോ കാര്യമായിട്ട് ഉണ്ടല്ലോ ചേച്ചി. എന്താ കാര്യം.?"

"ഒന്നും ഇല്ലെടി. ഞാൻ ചെയ്യാൻ പോകുന്നത് പണ്ടേക്ക് പണ്ടേ നീ ചെയ്യേണ്ടത് ആയിരുന്നു. ഇനി പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ! എന്തായാലും നീ ഒരു കവർ ഇങ്ങ് എടുക്ക്. "

ശ്യാമ ഒരു കവർ എടുത്ത് സൂചിത്രയുടെ നേരെ നീട്ടി.

"നീ തന്നെ ആ കവർ തുറന്നു പിടിക്ക് പെണ്ണേ. "

സുചിത്ര പറഞ്ഞു. ശ്യാമ കവർ തുറന്ന് പിടിച്ചു. സുചിത്ര ശ്യാമയെ നോക്കി എന്നിട്ട് അവിടെയുള്ള മേശയിൽ വെച്ചിരുന്ന ശ്യാമയുടെ മരിച്ചുപോയ ഭർത്താവ് സുധിയുടെ ഫോട്ടോ എടുത്ത് ആ കവറിൽ ഇട്ടു. ശ്യാമ അത്ഭുതത്തോടെ സൂചിത്രയെ നോക്കി.

"എന്തിനാ ചേച്ചി അതെടുക്കുന്നത്..? അത് അവിടെ വെച്ചേക്ക് ചേച്ചി. പ്ലീസ് ചേച്ചി. പ്ലീസ് ചേച്ചി. "

"ശു! " അങ്ങനെ ശബ്‍ദം ഉണ്ടാക്കിയിട്ട് ചൂണ്ടു വിരൽ വായയുടെ കുറുകെ വെച്ചിട്ട് സുചിത്ര പറഞ്ഞു.

"മിണ്ടരുത്.

ഇനി ഇത് ഇവിടെ വേണ്ട. നിന്റെ മനസ്സിലും. ഇതിന്റെ സമയം കഴിഞ്ഞു. ഇവിടെ വെക്കാൻ ഉള്ളത് വേറെ ഉണ്ട്. അത് ഞാൻ കൊണ്ടു വന്നിട്ടുണ്ട്.."

ശ്യാമയുടെ കണ്ണ് നിറഞ്ഞു.

അങ്ങനെ പറഞ്ഞ ശേഷം അവിടെ ഉള്ള എല്ലാ ഫോട്ടോകളും ചുവരിൽ തൂക്കിയിട്ടത് ഉൾപ്പെടെ എല്ലാം എടുത്തു ആ കവറിലിട്ടു. അതിൽ ശ്യാമയുടെ വിവാഹ ഫോട്ടോ വരെ ഉണ്ടായിരുന്നു. വിവാഹ ഫോട്ടോ

💬 Comments

View all comments