0%

Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]

Author : VaSco Read All Parts 2.9K

എന്ന് പറഞ്ഞാൽ ഒരു മുല്ല മാല രണ്ടാളും ഇട്ട് നിൽക്കുന്ന ഒരു ഫോട്ടോ അത്രയേ ഉള്ളൂ. അതൊക്കെ ശ്യാമ തന്നെ ഫ്രെയിം ചെയ്തു വെച്ചതാണ്.

അത് എടുത്തു മാറ്റിയിട്ട് സുചിത്ര നേരത്തെ പ്രിന്റിംഗ് സ്റ്റുഡിയോയിൽ നിന്ന് കൊണ്ട് വന്ന കവർ തുറന്നു. അതിൽ അന്ന് രാവിലെ എടുത്ത പല ഫോട്ടോകളും ഫ്രെയിം ചെയ്തത് ഉണ്ടായിരുന്നു. അത് ഓരോന്നായി അവിടെ തൂക്കിയിട്ടു.

അതിൽ നിന്ന് ഒന്ന് എടുത്തു മേശപ്പുറത് വെച്ചു. സുധിയും ശ്യാമയും ചേർന്നു നിന്നത്. സുധി ശ്യാമയുടെ തോളിലൂടെ കൈയിട്ട് തന്നോട് ചേർത്ത് പിടിച്ചു നിൽക്കുന്ന ഫോട്ടോ ആയിരുന്നു അത്. അവിടെ സുധിയുടേയും ശ്യാമയുടേയും സൂചിത്രയുടേയും ശ്യാമയുടെ അമ്മയുടെയും എല്ലാവരുടെയും ഫോട്ടോ ഉണ്ടായിരുന്നു.

ശ്യാമ അതൊക്കെ കണ്ട് ഞെട്ടി. സുചിത്ര ശ്യാമയെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു.

"കഴിഞ്ഞത് കഴിഞ്ഞു. ഇനി അങ്ങനെ ഉള്ള ഒരു ഓർമ്മ പോലും നിന്റെ മനസ്സിന്റെ ഒരു കോണിൽ പോലും ഉണ്ടാകാൻ പാടില്ല. കേട്ടല്ലോ..? ജീവിതം ഇനിയും ഒരുപാട് ഉണ്ട്. കഴിഞ്ഞത് ഓർത്ത് പാഴാക്കി കളയാൻ ഉള്ളത് അല്ല നിന്റെ ജീവിതം. അതിന് ഞാൻ സമ്മതിക്കില്ല. ഇത് എന്റെ തീരുമാനം ആണ്. നിനക്ക് എന്നെ തടയണം എന്ന് തോന്നുന്നുണ്ടോ..?"

ശ്യാമ താഴേക്ക് നോക്കി നിന്നു.

അത് കണ്ട് സുചിത്ര ചോദിച്ചു.

"നിനക്ക് കുളിക്കണം എന്നുണ്ടെങ്കിൽ വേഗം കുളിച്ചു വാ എനിക്ക് വിശക്കുന്നുണ്ട്. അപ്പു ഏട്ടൻ കുളിച്ചോ..?" സുചിത്ര ചോദിച്ചു.

"ഇല്ല. ഇപ്പോൾ കളിക്കേണ്ട എന്ന് പറഞ്ഞു. രാവിലെ കുളിച്ചാൽ മതിയെന്ന് പറഞ്ഞു. ഞാൻ വെള്ളം മുക്കി അപ്പു ഏട്ടന് തുടച്ചു കൊടുത്തു. "

💬 Comments

View all comments