Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]
ശ്യാമ പറഞ്ഞു.
"ശരി എന്നാൽ വേഗം കുളിച്ചു വാ. ഞാൻ അമ്മയുടെ മുറിയിൽ കാണും. "
എന്ന് പറഞ്ഞു സുചിത്ര അഴിച്ചു വെച്ച ഫോട്ടോകൾ ഇട്ട കവറും കാറിന്റെ താക്കോലും എടുത്തു പുറത്തേക്ക് നടന്നു. കുറച്ചു കഴിഞ്ഞു തിരിച്ചു റൂമിലേക്ക് വന്നു എന്നിട്ട് അവർ നാല് പേരും ചേർന്നു എടുത്ത ഒരു സെൽഫിയുടെ ഫ്രെയിം ചെയ്ത ഫോട്ടോ അമ്മയുടെ മുറിയിൽ കൊണ്ട് പോയി വെച്ചു. എന്നിട്ട് അമ്മയോട് ചോദിച്ചു.
"അമ്മയ്ക്ക് സന്തോഷം ആയോ...? "
"ഒരുപാട് സന്തോഷം ആയിമോളെ. മോൾ ഇങ്ങ് എന്റെ അടുത്ത് വന്നേ.."
സുചിത്ര ശ്യാമയുടെ അമ്മയുടെ അടുത്തേക്ക് പോയി. ശ്യാമയുടെ അമ്മ സൂചിത്രയെ കെട്ടിപിടിച്ചു സൂചിത്രയുടെ കവിളിൽ ഉമ്മ കൊടുത്തു. എന്നിട്ട് പറഞ്ഞു.
"വേറെ ഒന്നും മോൾക്ക് തരാൻ ഈ അമ്മയുടെ കൈയിൽ ഇല്ല. ഇത് മാത്രമേ ഉള്ളൂ. അമ്മയുടെ സ്നേഹം . "
സുചിത്ര ശ്യാമയുടെ അമ്മയുടെ കവിളിലും ഉമ്മ വെച്ചു. എന്നിട്ട് പറഞ്ഞു .
"എനിക്ക് ഒന്നും വേണ്ട. അമ്മയുടെ ഈ സ്നേഹം മാത്രം മതി.."
"അവൾ മോളുടെ ഏട്ടനുമായുള്ള വിവാഹത്തിന് സമ്മതിക്കുമോ മോളെ..?"
"സമ്മതിക്കും. ഇല്ലേൽ ഞാൻ സമ്മതിപ്പിക്കും. അമ്മ ഇനി അതൊന്നും ഓർത്ത് സങ്കടപെടേണ്ട. അമ്മ എപ്പോഴും സന്തോഷം ആയിട്ട് ഇരുന്നാൽ മതി. ബാക്കി ഒക്കെ ഞാൻ നോക്കി കൊള്ളും."
ആ സമയം ശ്യാമ ബാത്‌റൂമിൽ നിന്ന് കുറേ കരഞ്ഞു. പക്ഷെ എന്തിനാണ് കരഞ്ഞതെന്ന് ഒടുവിൽ ശ്യാമയ്ക്ക് പോലും മനസ്സിലാകാതെ ആയി. കാരണം ശ്യാമയുടെ മനസ്സിൽ ഇപ്പോൾ അവളുടെ അപ്പു ഏട്ടൻ ഏതാണ്ട് പിടി മുറുകിയിരുന്നു. പിന്നെ
💬 Comments
View all comments