Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]
ശ്യാമ കുളിച്ചു വേഷം മാറി. അമ്മയുടെ റൂമിലേക്ക് ചെന്നു.
"എടി ശ്യാമേ നമുക്ക് ഭക്ഷണം കഴിച്ചിട്ട് കിടന്നാലോ..? ഞാൻ പോയിട്ട് അപ്പു ഏട്ടനെ ഇങ്ങ് വിളിച്ചിട്ട് വരാം. അപ്പോഴേക്കും നീ അമ്മയ്ക്ക് മരുന്ന് കൊടുത്ത് ഭക്ഷണം എടുത്തു വെക്ക്."
അങ്ങനെ പറഞ്ഞു സുചിത്ര മുകളിലേക്ക് പോയി. ശ്യാമ അമ്മയ്ക്ക് മരുന്ന് കൊടുത്ത ശേഷം ഭക്ഷണം എടുത്തുവെക്കാൻ പോയി. കുറച്ചു സമയത്തിനുള്ളിൽ തന്നെ സുചിത്രയും സുധിയും താഴേക്ക് വന്നു.
അപ്പോഴേക്കും ശ്യാമ ഭക്ഷണം ഒക്കെ എടുത്തു വച്ചിരുന്നു. പിന്നെ നാലുപേരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അതിനുശേഷം സുധി മുകളിലേക്ക് തിരിച്ചു പോയി.
ശ്യാമ വാതിലൊക്കെ പൂട്ടിയശേഷം കിടക്കാനായി റൂമിലേക്ക് ചെന്നു. രണ്ടുപേരും കിടന്നു.. കിടന്നുകൊണ്ട് സുചിത്ര ശ്യാമയോട് ചോദിച്ചു.
" നിനക്ക് എന്നോട് ദേഷ്യം ഉണ്ടോടി പെണ്ണേ...? "
ശ്യാമ തലയാട്ടിക്കൊണ്ട് പറഞ്ഞു.
" ഇല്ല ചേച്ചി."
" എടി ശ്യാമേ എന്റെ ഏട്ടന് നിന്നെ ശരിക്കും ഇഷ്ടപ്പെട്ടിട്ടുണ്ട്.. അത് ഏട്ടൻ പറഞ്ഞു.? "
" അതിന് എന്നെ ചേച്ചിയുടെ ഏട്ടൻ എപ്പോഴാ കണ്ടത്...? എവിടുന്നാ കണ്ടത്...? "
" അതൊക്കെ മുൻപ് തന്നെ കണ്ടിട്ടുണ്ട്.. " സുചിത്ര പറഞ്ഞു.
" കള്ളം. ചേച്ചി വെറുതെ പറയുന്നതാ. എന്നെ ചേച്ചിയുടെ ഏട്ടന് എങ്ങനെ അറിയാം..? "
" ഞാൻ നിന്റെ ഫോട്ടോ എന്റെ ഏട്ടന് അയച്ചുകൊടുത്തു . അപ്പോൾ പറഞ്ഞതാ. നിന്നെ മുൻപ് തന്നെ കണ്ടിട്ടുണ്ടെന്ന്. കെട്ടുന്നെങ്കിൽ നിന്നെപ്പോലുള്ള പെണ്ണിനെ തന്നെ കെട്ടണം ഭാര്യയാകാൻ പറ്റിയ പെണ്ണ് നീയാണെന്ന ഏട്ടൻ പറഞ്ഞത് .. എന്തായാലും ഏട്ടന് നിന്നെ ശരിക്കും
💬 Comments
View all comments