Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]
നനച്ചിടാൻ ഉണ്ടായിരുന്നു. ഞാൻ അത് നനച്ചിട്ടത അപ്പോൾ ഞാൻ നനഞ്ഞു. അത് കൊണ്ട് വേഷം മാറിയതാ."
"എന്നിട്ട് അപ്പു ഏട്ടൻ എവിടെ..? "
"വരുന്നു എന്ന് പറഞ്ഞു. അപ്പു ഏട്ടൻ...?"
"എന്നാൽ വാ വന്നു ചായ കുടിക്കാം. എന്നിട്ട് നിന്നെ കൊണ്ട് കുറച്ചു പണി ഉണ്ട്.."
"എന്ത് പണിയാ ചേച്ചി. ചേച്ചിയുടെ തുണി നനച്ചിടാൻ അല്ലേ..? അതൊക്കെ ഞാൻ നനച്ചിട്ടോളാം"
"അതൊന്നും അല്ലെടി പെണ്ണെ. അതൊക്കെ പറയാം. നീ വാ."
അപ്പോഴേക്കും സുധി താഴേക്കു വന്നു. എല്ലാവരും ഒരുമിച്ചു ഇരുന്ന് ചായ കുടിച്ചു. അതുകഴിഞ്ഞു സുചിത്ര ശ്യാമയേയും കൂട്ടി റൂമിലേക്ക് പോയി. എന്നിട്ട് പറഞ്ഞു.
"ഇന്നലെ വാങ്ങിയതിൽ നിനക്ക് ഇഷ്ട്ടം ഉള്ളത് എടുത്തു ഉടുക്ക്. "
"എന്തിനാ ചേച്ചി ഞാനും വരണോ ചേച്ചിയുടെ കൂടെ..? "
"ഇന്ന് വരേണ്ട. ഇന്ന് ഞാനും അപ്പു ഏട്ടനും കൂടെ പോയിക്കൊള്ളും. "
"പിന്നെ എന്തിനാ ചേച്ചി ഞാൻ പുതിയത് ഉടുക്കുന്നത്..?"
"എടി പെണ്ണേ ഞാൻ പറഞ്ഞത് അനുസരിക്കാതെ നീ എന്നെ ചോദ്യം ചെയ്യാൻ നിൽക്കുന്നോ..? വേഗം വേഷം മാറി വരാൻ ആണ് ഞാൻ നിന്നോട് പറഞ്ഞത്." അതും പറഞ്ഞു സുചിത്ര പുറത്തേക്ക് പോയി.
പിന്നെ ഒന്നും ചോദിക്കാൻ നിൽക്കാതെ ശ്യാമ ഒരു പുതിയ ചൂരിദാർ എടുത്തു ഉടുത്തു പുറത്തേക്ക് പോയി. അവിടെ സുധിയും സൂചിത്രയും എന്തോ പറഞ്ഞു ചിരിക്കുകയായിരുന്നു. അത് കണ്ട് സുചിത്ര പറഞ്ഞു.
"നീ ഉടുത്തപ്പോൾ ആണെന്ന് തോനുന്നു ശ്യാമേ ഈ ചൂരിദാറിന് കൂടുതൽ ഭംഗി. അല്ലേ അപ്പു ഏട്ടാ..?"
സുധി ചിരിച്ചു.
" ഇങ്ങോട്ട് വാ പെണ്ണേ
💬 Comments
View all comments