Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]
ഞാൻ നിന്റെ ഒരു ഫോട്ടോ കൂടെ എടുക്കട്ടെ.."
സുചിത്ര പറഞ്ഞു.
"ഇനിയും എന്തിനാ ചേച്ചി ഫോട്ടോ..?. ഇപ്പോൾ തന്നെ ഈ വീട് നിറയെ എന്റെ ഫോട്ടോ ആയല്ലോ...?"
"അതിന് ഇത് നിനക്കല്ല പെണ്ണേ. എന്റെ ഏട്ടന് ആണ്. ഏട്ടനാ പറഞ്ഞത് നിന്റെ ഫോട്ടോ എടുക്കാൻ. ഏട്ടന്റെ മുറിയിൽ വെക്കാൻ."
അത് കേട്ട് ശ്യാമയുടെ മുഖം വാടി. അത് കണ്ട് സുചിത്ര പറഞ്ഞു
"അപ്പോഴേക്കും ഫ്യൂസ് പോയോ.. മുഖം വാടിയല്ലോ..? എടി പെണ്ണേ ഇത് എനിക്ക് ആണ്. എന്റെ ആൽബത്തിൽ സൂക്ഷിക്കാൻ ആണ്. നീ വന്നു നിന്നെ. "
സുചിത്ര പറഞ്ഞു. പിന്നെ ശ്യാമയെ പിടിച്ചു നിർത്തി. ഫോട്ടോ എടുക്കാൻ തുടങ്ങി.
"ഇവൾക്ക് കുറേ മോഡേൺ ഡ്രെസ്സ് കൂടെ എടുക്കായിരുന്നു. അല്ലേ അപ്പു ഏട്ടാ....? അതിന് എങ്ങനെയാ ഇവൾ സമ്മതിക്കണ്ടേ.. ഇങ്ങനെ ഒരു നാണക്കാരി.." സുചിത്ര പറഞ്ഞു.
അത് കേട്ട് ശ്യാമ ചിരിച്ചു.
"നീ ചിരിക്കേണ്ട നിന്റെ നാണം ഒക്കെ ഞാൻ മാറ്റുന്നുണ്ട്. ഞങ്ങൾ ഇപ്പോൾ പോയി വരുമ്പോൾ കുറേ കുട്ടി കുപ്പായം പോലുള്ള ഡ്രെസ്സ് ഞാൻ വാങ്ങി വരും. എന്നിട്ട് അതൊക്കെ നിന്നെ കൊണ്ട് ഉടുപ്പിച്ച ശേഷം ഇങ്ങനെ അപ്പു ഏട്ടന്റെ കൂടെ നിർത്തി ഫോട്ടോ എടുക്കും ഞാൻ. "
"അങ്ങനെ ഉള്ള ഡ്രെസ്സ് വാങ്ങിയാൽ ചേച്ചി തന്നെ ഉടുക്കേണ്ടി വരും ഞാൻ ഉടുക്കില്ല. "
"ആ. അത് നമുക്ക് അപ്പോൾ കാണാം. നീ ഇപ്പോൾ അപ്പു ഏട്ടന്റെ കൂടെ ചേർന്നു നിന്നെ. ഞാൻ ഒരു ഫോട്ടോ എടുക്കെട്ടെ.."
സുചിത്ര ശ്യാമയെ സുധിയുടെ അടുത്ത് നിർത്തിയിട്ട് ഫോട്ടോ
💬 Comments
View all comments