Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]
കണ്ണുകൾ നിറഞ്ഞു.. ശ്യാമ മുകളിൽ സുധിയുടെ മുറിയിലേക്ക് പോയി. അവിടെ സുധി അഴിച്ചിട്ട ടി ഷർട്ട് എടുത്തു മണപ്പിച്ചു. എന്നിട്ട് മനസ്സിൽ പറഞ്ഞു.
"എന്റെ മണം മാത്രമല്ല. അപ്പു ഏട്ടന്റെ മണവും നല്ലതാ"
ശ്യാമ ആ റൂമും മറ്റും വൃത്തിയാക്കി സുധി അഴിച്ചിട്ട ഡ്രെസ്സ് മുഴുവനും എടുത്തു താഴേക്ക് നടന്നു. പിന്നെ സൂചിത്രയുടേയും തന്റെയും അമ്മയുടെയും എല്ലാം ഡ്രെസ്സ് എടുത്തു നനക്കാനായി പുറത്തേക്ക് പോയി.
അന്ന് ശ്യാമയ്ക്ക് സമയം പോകുന്നതായേ തോന്നിയില്ല. ആകെ ഒരു മൂകത. ശ്യാമ ഇടയ്ക്ക് ഇടയ്ക്ക് വഴിയിലേക്ക് വന്നു നോക്കി. അന്ന് സുധി ഹോസ്പിറ്റലിൽ നിന്നും ആരുടെയോ കൂടെ പോയെന്ന് അറിഞ്ഞിട്ടും സുധി വരുന്നതും കാത്തിരുന്ന പോലെ ശ്യാമ കാത്തിരുന്നു. . ശ്യാമ എങ്ങനെയോ അന്ന് സമയം തള്ളി നീക്കി.
സ്കൂളിൽ പോയാൽ മതിയായിരുന്നു. വെറുതെ ലീവ് എടുത്തു. ചേച്ചിയും അപ്പു ഏട്ടനും ഇവിടെ ഉള്ളപ്പോൾ എങ്ങനെ ലീവ് എടുക്കാതെ സ്കൂളിൽ പോയി ഇരിക്കും.
അങ്ങനെ കാത്തിരുന്നു കാത്തിരുന്നു സുധിയും സൂചിത്രയും തിരിച്ചു വന്നു. വരുമ്പോൾ രാത്രി ആയിരുന്നു.
കാറിന്റെ ശബ്‍ദം കേട്ടപ്പോൾ തന്നെ ശ്യാമ ഓടി മുറ്റത്തേക്ക് ഇറങ്ങിപ്പോയി.
ശ്യാമയെ കണ്ട ഉടനെ സുചിത്ര ഒരു ചെറിയ കവർ ശ്യാമയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.
"നോക്കിയേ എങ്ങനെ ഉണ്ടെന്ന്.."
ശ്യാമ ആ കവർ തുറന്നു നോക്കി. ശ്യാമ അതുകണ്ടു ഞെട്ടി. അതൊരു താലി മാല ആയിരുന്നു.
പത്തു പവനോളം വരുന്ന സ്വർണ്ണത്തിന്റെ താലി മാല.
ശ്യാമ ആ മാലയിലും സുധിയേയും സൂചിത്രയേയും മാറി മാറി നോക്കി.
"പറയെടി എങ്ങനെ ഉണ്ട്. നിനക്ക്
💬 Comments
View all comments