Chapter Title : ശ്യാമയും സുധിയും 8 [ഏകൻ]
അവരെ അതുപോലെ നിർത്തി കുറേ ഫോട്ടോകൾ എടുത്തു. അതിനുശേഷം വീണ്ടും പറഞ്ഞു.
"ഇനി അപ്പു ഏട്ടന്റെ വലതു കൈ മറയുന്ന രീതിയിൽ ശ്യാമ അപ്പു ഏട്ടന്റെ വലതു ഭാഗത്തു ചേർന്നു നിൽക്ക്. ആ കൈയിലെ പ്ലാസ്റ്റർ കാണേണ്ട. "
അങ്ങനെ പറഞ്ഞു സുചിത്ര അവരെ വീണ്ടും ചേർത്ത് നിർത്തി ഫോട്ടോ എടുത്തു.
"ഇനി പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി നിൽക്കുന്നത് പോലെ നിൽക്ക്. പിന്നെ അപ്പു ഏട്ടൻ ഇടത് കൈ ശ്യാമയുടെ അരയിൽ കൂടെ ചേർത്ത് പിടിക്കണം. അപ്പോൾ ശ്യാമ കുറച്ചു പുറകിലേക്ക് ചരിഞ്ഞു നിൽക്കണം. ശ്യാമ പിറകിലേക്ക് മലർന്ന് വീഴാൻ നോക്കുമ്പോൾ അപ്പു ഏട്ടൻ പിടിക്കുന്ന പോലെ വേണം. "
അങ്ങനെ പറഞ്ഞ ശേഷം സുചിത്ര അവരെ അതുപോലെ നിർത്തി ഫോട്ടോ എടുത്തു. സുചിത്ര വീണ്ടും പറഞ്ഞു.
"എടി ശ്യാമേ ഇനി നീ അപ്പു ഏട്ടന്റെ നേരെ മുന്നിൽ നിന്ന് അപ്പു ഏട്ടന്റെ ഇരു തോളിലും കൈ വെക്കണം. പിന്നെ കാൽ വിരലിൽ കുത്തി ഉയർന്ന് നിന്ന് അപ്പു ഏട്ടന്റെ ചുണ്ടിൽ ഉമ്മ വെക്കാൻ നോക്കുന്നത് പോലെ നിൽക്കണം. ആ സമയം അപ്പു ഏട്ടൻ ശ്യാമയുടെ അരയിലൂടെ കൈയിട്ട് ചേർത്ത് പിടിക്കണം."
"അയ്യേ!! എന്തിനാ ചേച്ചി ഇങ്ങനെ ഒക്കെ.?. മതി മതി എനിക്ക് വയ്യ അങ്ങനെ ഒന്നും നിൽക്കാൻ. "
"ആഹാ! വയ്യെന്നോ..? ഞാനാ പറയുന്നത്. മര്യാദയ്ക്ക് അനുസരിച്ചോ.. ഇല്ലെങ്കിൽ നിന്റെ ചുണ്ടിൽ അപ്പു ഏട്ടനെ കൊണ്ട് ഉമ്മ വെപ്പിച്ചിട്ട് അതിന്റെ ഫോട്ടോ ഞാൻ എടുക്കും. നിന്റെ ചുണ്ടിൽ അപ്പു ഏട്ടൻ ഒരു ഉമ്മ വെച്ചെന്ന്
💬 Comments
View all comments