0%
Chapter 9

ശ്യാമയും സുധിയും 9 [ഏകൻ]

Author : VaSco | Read All Parts | 👁 434 |

ശ്യാമയുടെ അമ്മ ചെറുതായി ശ്വസിക്കാൻ തുടങ്ങി. എങ്കിലും എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകണമെന്ന് സുധിക്കു മനസ്സിലായി.

സുധി ശ്യാമയെ വിളിച്ചു.

"ശ്യാമേ ശ്യാമേ.. വേഗം റെഡിയാകു നമുക്ക് പോകാം.

അപ്പോഴും ശ്യാമ അവിടെ ഇരുന്ന് കരയുകയായിരുന്നു.

അതുകണ്ടു സുധി ദേഷ്യത്തോടെ എന്ന പോലെ പറഞ്ഞു

" ശ്യാമേ .. പെട്ടെന്നു റെഡിയാവണം . എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ പെട്ടെന്ന് എടുത്തു വെച്ചോ. വണ്ടി ഇപ്പോൾ എത്തും."

സുധി പുറത്തേക്ക് നടന്നു

പുതിയ തന്റെ പോക്കറ്റിൽ കയ്യിട്ടു ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു.

"ഹലോ.വേഗം ഒരു ആംബുലൻസ് വേണം. ശ്യാമയുടെ വീട്ടിലേക്ക്. പെട്ടെന്ന് എത്രയും പെട്ടെന്ന്."

അതും പറഞ്ഞ് വേഗം മുകളിലേക്ക് പോയി. അവിടെ നിന്നും എന്തൊക്കെയോ എടുത്ത് ബാഗിൽ വെച്ച് ബേഗ് തന്റെ പുറത്തിട്ടശേഷം. ഓടി താഴേക്ക് വന്നു. അപ്പോഴേക്കും ശ്യാമ തയ്യാറായിരുന്നു.

സുധി രണ്ടു കൈകൊണ്ട് അമ്മയെ കോരിയെടുത്ത് പുറത്തേക്ക് ഓടി.

ഒരു പത്തു മിനുട്ടിനുള്ളിൽ തന്നെ ഒരു ആംബുലൻസ് അവിടെ എത്തി. ഒരു മൊബൈൽ ഐ സി യു ആംബുലൻസ് ആയിരുന്നു അത്. അതിൽ ഒരു ഡോക്ടറും ഉണ്ടായിരുന്നു.

സുധി വേഗം അമ്മയെ ആംബുലൻസിലേക്ക് കയറ്റി. . അമ്മയ്ക്ക് വേഗം ഓക്സിജൻ കൊടുക്കാൻ തുടങ്ങി. .സുധിയേയും ശ്യാമയെയും കയറ്റി മരണമണി മുഴക്കിക്കൊണ്ട് ആംബുലൻസ് ചീറിപ്പാഞ്ഞു.

സാധാരണ പോകുന്ന ഹോസ്പിറ്റലിൽ അല്ലായിരുന്നു ആംബുലൻസ് പോയത്. മറ്റൊരു വലിയ ഹോസ്പിറ്റലിൽ. അവിടെ എത്തുമ്പോഴേക്കും അവിടെ അവരെ സ്വീകരിക്കാൻ എല്ലാവരും തയ്യാറായിരുന്നു. അമ്മയെ ഐ സി യു വിലേക്ക് കയറ്റി. കരഞ്ഞു തളർന്ന ശ്യാമയെ സുധി അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുത്തി. കുറച്ചു കഴിഞ്ഞു സുധി പറഞ്ഞു.

"ഒന്നും പേടിക്കേണ്ട ഞാൻ ഇപ്പോൾ വരാം. "

ശ്യാമ സുധിയെ നോക്കി..

"സുധി പറഞ്ഞു. ഞാൻ കൂടെ തന്നെ ഉണ്ട്. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല. ഞാൻ വേഗം വരാം."

അതും പറഞ്ഞു സുധി പുറത്തേക്ക് ഇറങ്ങി പോയി.

അപ്പോഴാണ് ഡോക്ടറുടെ കോട്ടും ഇട്ട് കൊണ്ട് ഒരു പെണ്ണ് ഓടി വരുന്നത് ശ്യാമ കണ്ടത്. ശ്യാം അവളെ സൂക്ഷിച്ചുനോക്കി. അതേ അത് സുചിത്രയായിരുന്നു. സുചിത്ര നേരെ ശ്യാമയുടെ അടുത്തേക്ക് പോയി ശ്യാമയെ ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിച്ച ശേഷം സുചിത്ര പറഞ്ഞു.

" എന്റെ ശ്യാമ കുട്ടി പേടിക്കണ്ട കേട്ടോ.. ചേച്ചി കൂടെയുണ്ട്. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല. ചേച്ചി നോക്കിക്കൊള്ളാം."

അതും പറഞ്ഞ് സുചിത്ര ഐസിയുവിലേക്ക് കയറിപ്പോയി. ശ്യാമ അപ്പോഴും തേങ്ങി കരഞ്ഞു കൊണ്ടേയിരുന്നു. കുറച്ചു സമയം കഴിഞ്ഞപ്പോൾ 50 വയസ്സിന് മുകളിൽ പ്രായം തോന്നുന്ന ഒരു സ്ത്രീ ശ്യാമയുടെ അടുത്ത് വന്ന് ഇരുന്നു. എന്നിട്ട് ശ്യാമയോട് ചോദിച്ചു.

" മോൾ എന്തിനാ ഇവിടെയിരുന്ന് ഇങ്ങനെ കരയുന്നത്..? "

💬 Comments

View all comments