0%

Chapter Title : ശ്യാമയും സുധിയും 9 [ഏകൻ]

Author : VaSco Read All Parts 2.8K

ഒരു ആംബുലൻസ് വേണം. ശ്യാമയുടെ വീട്ടിലേക്ക്. പെട്ടെന്ന് എത്രയും പെട്ടെന്ന്."

അതും പറഞ്ഞ് വേഗം മുകളിലേക്ക് പോയി. അവിടെ നിന്നും എന്തൊക്കെയോ എടുത്ത് ബാഗിൽ വെച്ച് ബേഗ് തന്റെ പുറത്തിട്ടശേഷം. ഓടി താഴേക്ക് വന്നു. അപ്പോഴേക്കും ശ്യാമ തയ്യാറായിരുന്നു.

സുധി രണ്ടു കൈകൊണ്ട് അമ്മയെ കോരിയെടുത്ത് പുറത്തേക്ക് ഓടി.

ഒരു പത്തു മിനുട്ടിനുള്ളിൽ തന്നെ ഒരു ആംബുലൻസ് അവിടെ എത്തി. ഒരു മൊബൈൽ ഐ സി യു ആംബുലൻസ് ആയിരുന്നു അത്. അതിൽ ഒരു ഡോക്ടറും ഉണ്ടായിരുന്നു.

സുധി വേഗം അമ്മയെ ആംബുലൻസിലേക്ക് കയറ്റി. . അമ്മയ്ക്ക് വേഗം ഓക്സിജൻ കൊടുക്കാൻ തുടങ്ങി. .സുധിയേയും ശ്യാമയെയും കയറ്റി മരണമണി മുഴക്കിക്കൊണ്ട് ആംബുലൻസ് ചീറിപ്പാഞ്ഞു.

സാധാരണ പോകുന്ന ഹോസ്പിറ്റലിൽ അല്ലായിരുന്നു ആംബുലൻസ് പോയത്. മറ്റൊരു വലിയ ഹോസ്പിറ്റലിൽ. അവിടെ എത്തുമ്പോഴേക്കും അവിടെ അവരെ സ്വീകരിക്കാൻ എല്ലാവരും തയ്യാറായിരുന്നു. അമ്മയെ ഐ സി യു വിലേക്ക് കയറ്റി. കരഞ്ഞു തളർന്ന ശ്യാമയെ സുധി അവിടെയുള്ള ഒരു ബെഞ്ചിൽ ഇരുത്തി. കുറച്ചു കഴിഞ്ഞു സുധി പറഞ്ഞു.

"ഒന്നും പേടിക്കേണ്ട ഞാൻ ഇപ്പോൾ വരാം. "

ശ്യാമ സുധിയെ നോക്കി..

"സുധി പറഞ്ഞു. ഞാൻ കൂടെ തന്നെ ഉണ്ട്. അമ്മയ്ക്ക് ഒന്നും സംഭവിക്കില്ല. ഞാൻ വേഗം വരാം."

അതും പറഞ്ഞു സുധി പുറത്തേക്ക് ഇറങ്ങി പോയി.

അപ്പോഴാണ് ഡോക്ടറുടെ കോട്ടും ഇട്ട് കൊണ്ട് ഒരു പെണ്ണ് ഓടി വരുന്നത് ശ്യാമ കണ്ടത്. ശ്യാം അവളെ സൂക്ഷിച്ചുനോക്കി. അതേ അത് സുചിത്രയായിരുന്നു. സുചിത്ര നേരെ ശ്യാമയുടെ അടുത്തേക്ക് പോയി ശ്യാമയെ ഒന്ന് കെട്ടിപിടിച്ചു ആശ്വസിപ്പിച്ച

💬 Comments

View all comments