0%

Chapter Title : ശ്യാമയും സുധിയും 9 [ഏകൻ]

Author : VaSco Read All Parts 2.8K

കട്ട് ചെയ്ത് ട്രൗസറിന്റെ പോക്കറ്റിൽ ഇട്ടു കഴിയും വേഗത്തിൽ താഴേക്ക് ഓടി.

ശ്യാമയുടെ അമ്മയുടെ മുറിയിൽ നിന്നാണ് ശ്യാമയുടെ കരച്ചിൽ കേട്ടത് എന്ന് മനസ്സിലാക്കിയ സുധി വേഗം അമ്മയുടെ മുറിയിലേക്ക് കയറിച്ചെന്നു.

"എന്ത് പറ്റി എന്തിനാ ഇങ്ങനെ കരയുന്നത്.?" സുധി ശ്യാമയോട് ചോദിച്ചു. ശ്യാമ അവളുടെ അമ്മയുടെ കട്ടിലിൽ ഇരുന്ന് കരയുകയായിരുന്നു.

"അമ്മ. അമ്മ. എഴുനേൽക്കുന്നില്ല അപ്പു ഏട്ടാ. ഞാൻ വിളിച്ചിട്ട് എന്റെ അമ്മ എഴുനേൽക്കുന്നില്ല. അമ്മയ്ക്ക് ഇന്നലെ മരുന്ന് കൊടുക്കാൻ ഞാൻ മറന്നു പോയി അപ്പു ഏട്ടാ" ശ്യാമ ഒറ്റ ശ്വാസത്തിൽ പറഞ്ഞുകൊണ്ട് കരഞ്ഞു..

സുധി വേഗം അമ്മയുടെ കൈപിടിച്ച് പൾസ് നോക്കി.

ഇല്ല ഒന്നും പറ്റിയില്ല ചെറുതായി പൾസ് ഉണ്ട്. പിന്നെ ശ്യാമയുടെ അമ്മയുടെ നെഞ്ചിൽ രണ്ട് കൈകൊണ്ടും അമർത്തി. കുറച്ചു സമയം അങ്ങനെ ചെയ്ത ശേഷം ശ്യാമയുടെ അമ്മയുടെ മൂക്ക് പൊത്തി പിടിച്ചു വായിൽ കൂടെ കൃത്രിമ ശ്വാസം കൊടുക്കാൻ ശ്രമിച്ചു. കുറച്ചുസമയം അങ്ങനെ ചെയ്തപ്പോൾ . ശ്യാമയുടെ അമ്മ ചെറുതായി ശ്വസിക്കാൻ തുടങ്ങി. എങ്കിലും എത്രയും പെട്ടെന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോകണമെന്ന് സുധിക്കു മനസ്സിലായി.

സുധി ശ്യാമയെ വിളിച്ചു.

"ശ്യാമേ ശ്യാമേ.. വേഗം റെഡിയാകു നമുക്ക് പോകാം.

അപ്പോഴും ശ്യാമ അവിടെ ഇരുന്ന് കരയുകയായിരുന്നു.

അതുകണ്ടു സുധി ദേഷ്യത്തോടെ എന്ന പോലെ പറഞ്ഞു

" ശ്യാമേ .. പെട്ടെന്നു റെഡിയാവണം . എന്തെങ്കിലും എടുക്കാൻ ഉണ്ടെങ്കിൽ പെട്ടെന്ന് എടുത്തു വെച്ചോ. വണ്ടി ഇപ്പോൾ എത്തും."

സുധി പുറത്തേക്ക് നടന്നു

പുതിയ തന്റെ പോക്കറ്റിൽ കയ്യിട്ടു ഫോൺ എടുത്തു നമ്പർ ഡയൽ ചെയ്തു.

"ഹലോ.വേഗം

💬 Comments

View all comments