0%

Chapter Title : ശ്യാമയും സുധിയും 9 [ഏകൻ]

Author : VaSco Read All Parts 2.8K

എന്റെ അമ്മയെ കണ്ടോട്ടെ..?" ശ്യാമ ചോദിച്ചു.

സുചിത്ര ശ്യാമയുടെ കൈപിടിച്ച് ഐ സി യു വിലേക്ക് കയറിപ്പോയി. അപ്പോഴേക്കും ശ്യാമയുടെ അമ്മയ്ക്ക് ബോധം വന്നിരുന്നു. ശ്യാമയുടെ അമ്മ ശ്യാമയെ കണ്ടൊന്നു ചിരിച്ചു.

സുചിത്ര ശ്യാമയുടെ അമ്മയുടെ ഓക്സിജൻ മാസ്ക് എടുത്ത് മാറ്റി. അമ്മ പറഞ്ഞു.

" എന്റെ മോള് പേടിച്ചു പോയോ..? അമ്മയ്ക്ക് ഒന്നുമില്ല. മോളുടെ കല്യാണം കൂടെ കണ്ടിട്ട് മാത്രമേ അമ്മ പോകു. മോള് പേടിക്കേണ്ട. "

സുചിത്ര ചിരിച്ചു. എന്നിട്ട് പറഞ്ഞു

" അത് വേണമെങ്കിൽ ഇവിടെവെച്ച് തന്നെ ആകാം. എന്റെ ഏട്ടൻ ഇവിടെത്തന്നെയുണ്ട്. അതോർത്ത് അമ്മ പേടിക്കേണ്ട. "

ശ്യാമ ഒന്ന് ഞെട്ടി. എന്നിട്ട് പറഞ്ഞു.

" അമ്മ ഒന്നും മിണ്ടാതെ കിടക്ക്. എനിക്കിപ്പോൾ കല്യാണം ഒന്നും വേണ്ട. അതിനേക്കാൾ പ്രധാനം എനിക്ക് എന്റെ അമ്മയാണ്."

സുചിത്ര ചിരിച്ചു എന്നിട്ട് പറഞ്ഞു.

"അതൊന്നും ഓർത്ത് അമ്മ പേടിക്കേണ്ട. ഞാൻ പറഞ്ഞില്ലേ എന്റെ ഏട്ടൻ പോലീസിൽ ആണ്. ഏതോ കാര്യമായ കേസ് അന്വേഷണത്തിൽ ആണ് പുള്ളി . എന്റെ കല്യാണത്തിന് മുൻപ് തന്നെ അത് കഴിഞ്ഞു പുള്ളി വരും. അതുകൊണ്ട് എന്റെ കല്യാണത്തിന്റെ അന്ന് തന്നെ ഒരേ പന്തലിൽ വെച്ചു നമുക്ക് ഏട്ടനെ കൊണ്ട് ശ്യാമയെ കെട്ടിക്കാം പോരെ.? "

"അത് മതി മോളെ. എന്റെ മോളുടെ കല്യാണം കണ്ടിട്ട് എനിക്ക് മരിച്ചാലും വേണ്ടില്ല. "

"അപ്പോൾ അമ്മയ്ക്ക് അമ്മയുടെ മോളുടെ കുഞ്ഞുങ്ങളെ കാണേണ്ടേ.

. അമ്മ അമ്മയുടെ മോളുടെ കല്യാണവും മോളുടെ മോളുടെ കല്യാണവും ഒക്കെ കണ്ടിട്ട് പോകുന്ന കാര്യത്തെ കുറച്ചു ചിന്തിച്ചാൽ

💬 Comments

View all comments