Chapter Title : ശ്യാമയും സുധിയും 9 [ഏകൻ]
മതി. " സുചിത്ര പറഞ്ഞു.
അത് കഴിഞ്ഞു സുചിത്ര ശ്യാമയെ പുറത്തേക്ക് കൊണ്ടുപോയി. അവിടെയുള്ള ഒരു റൂമിൽ കൊണ്ടുപോയി ഇരുത്തി. ആ സമയമൊന്നും സുധി അവിടെ ഉണ്ടായിരുന്നില്ല. അവർ പുറത്തേക്ക് വന്നപ്പോൾ സുധി അവിടെ എത്തി.
"അമ്മയ്ക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്..?" അവരെ കണ്ടപ്പോൾ സുധി ചോദിച്ചു.
"ഇപ്പോൾ ഓക്കേ ആണ് അപ്പു ഏട്ടാ. എന്നാലും എത്രയും പെട്ടന്ന് ഒരു ഓപറേഷൻ വേണ്ടി വരും എന്നാ തോന്നുന്നത്. " സുചിത്ര പറഞ്ഞു.
അത് കേട്ട് ഞെട്ടിയ ശ്യാമ സൂചിത്രയെ നോക്കി. അപ്പോൾ സുചിത്ര പറഞ്ഞു.
"അത് കേട്ട് നീ പേടിക്കേണ്ട പെണ്ണേ. ഇത് അത്ര വലിയ ഒരു ഓപറേഷൻ ഒന്നും അല്ല. അത് കഴിഞ്ഞാൽ പിന്നെ നീ അമ്മയെ ഓർത്ത് ടെൻഷൻ അടിക്കേണ്ട കാര്യമേ ഇല്ല."
ശ്യാമയോട് അങ്ങനെ പറഞ്ഞ ശേഷം സുചിത്ര സുധിയോട് പറഞ്ഞു.
"കുറച്ചു കഴിഞ്ഞു അമ്മയെ റൂമിലേക്ക് മാറ്റാം. അത് കഴിഞ്ഞു ഞാൻ ഇവരെ രണ്ടാളേയും എന്റെ വീട്ടിലേക്ക് കൊണ്ട് പോകും. ഇനി രണ്ടാളും വീട്ടിൽ നിന്നോട്ടെ. അവിടെ ആരും ഇല്ലാതെ കഴിയുന്നതിലും നല്ലത് അത് അല്ലെ..?"
"എല്ലാം നിന്റെ ഇഷ്ട്ടം പോലെ.. എനിക്ക് അത്യാവശ്യം ഒരു സ്ഥലം വരെ പോകേണ്ടതുണ്ട്.. ചിലപ്പോൾ ഞാൻ വരാൻ വൈകും. ഇനി ഒരു പക്ഷെ ഇന്ന് വന്നിലെന്നും വരും. " സുധി പറഞ്ഞു.
"ഇവിടുത്തെ കാര്യം ഓർത്ത് അപ്പു ഏട്ടൻ പേടിക്കേണ്ട. ഇവരുടെ കാര്യം ഒക്കെ ഞാൻ നോക്കിക്കോളും. അപ്പു ഏട്ടൻ ഇനി നമ്മുടെ കല്യാണത്തിന്റെ അന്ന് വന്നാലും മതി. "
അത് കേട്ട് ശ്യാമയ്ക്ക്
💬 Comments
View all comments