0%

Chapter Title : ശ്യാമയും സുധിയും 9 [ഏകൻ]

Author : VaSco Read All Parts 2.8K

പിറ്റേന്ന് ഉച്ചവരെയും സുധിയെ കുറിച്ച് ഒരു വിവരവും ഉണ്ടായില്ല. ഉച്ചയ്ക്ക് റൂമിൽ ഇരിക്കുമ്പോഴാണ് വാതിലിൽ ഒരു മുട്ട് കേട്ടത്. സുധി ആയിരിക്കും എന്ന് കരുതി ശ്യാമ വേഗം വാതിൽ തുറന്നു.

എന്നാൽ വാതിൽ തുറന്നു അകത്തേക്ക് വന്നത് മറ്റൊരാളായിരുന്നു. അയാളെ കണ്ട് ശ്യാമ ഒന്ന് ഞെട്ടി. എന്നിട്ട് വിളിച്ചു.

"സുന്ദരൻ സാർ. സാറെന്താ ഇവിടെ.? ഞാൻ ഇവിടെ ഉണ്ടെന്ന് സാർ എങ്ങനെ അറിഞ്ഞു.?. സാറിനെ അപ്പു ഏട്ടൻ വിളിച്ചിരുന്നോ..?" ഒറ്റ ശ്വാസത്തിൽ ശ്യാമ ചോദിച്ചു.

സാർ അകത്തേക്ക് വന്നിട്ട് ശ്യാമയുടെ അമ്മയെ നോക്കി. എന്നിട്ട് ചോദിച്ചു.

"അമ്മയ്ക്ക് ഇപ്പോൾ എങ്ങനെ ഉണ്ട്....?"

"സുഖമുണ്ട് പക്ഷെ. ഞാൻ ചോദിച്ചതിന് ഒന്നും സാർ ഉത്തരം തന്നില്ലല്ലോ..സാറെന്താ ഇവിടെ.? ഞാൻ ഇവിടെ ഉണ്ടെന്ന് സാർ എങ്ങനെ അറിഞ്ഞു.?. സാറിനെ അപ്പു ഏട്ടൻ വിളിച്ചിരുന്നോ..?" ശ്യാമ വീണ്ടും അതേ ചോദ്യം ആവർത്തിച്ചു..

സുന്ദരൻ സാർ ചിരിച്ചു.

"പിന്നെ ഞാൻ എവിടെ പോകാൻ. എനിക്ക് വേണ്ടപ്പെട്ടവർ ഇവിടെ ഉണ്ടാകുമ്പോൾ ഞാൻ ഇവിടെ വേണ്ടേ...? അത് മാത്രമല്ല ഇത് എന്റെ ഹോസ്പിറ്റൽ അല്ലേ..?"

ശ്യാമ ഞെട്ടി തരിച്ചു നിന്നു പോയി. അപ്പോഴാണ് സുചിത്ര അവിടെ വന്നത്. വന്നപ്പോൾ സുന്ദരൻ സാറിനെ അവിടെ കണ്ട് സുചിത്ര ചോദിച്ചു.

"അമ്മാവൻ നേരത്തെ വന്നോ..?"

"ഇല്ല മോളെ . ഇപ്പോൾ വന്നതേ ഉള്ളൂ. നമ്മുടെ ശ്യാമയുടെ അമ്മ ഇവിടെ കിടക്കുമ്പോൾ ഒന്ന് വന്നു നോക്കാതിരിക്കുന്നത് മോശം അല്ലേ .?"

"ആ! അമ്മാവാ ഞാൻ എന്റെ ഏട്ടനെ കൊണ്ട് ശ്യാമയെ കെട്ടിച്ചാലോ എന്ന് ആലോചിക്കുകയാ.. എന്താ അമ്മാവന്റെ അഭിപ്രായം. "

"അതിനെന്താ

💬 Comments

View all comments