Chapter Title : ശ്യാമയും സുധിയും 9 [ഏകൻ]
അത് ഒരു നല്ല കാര്യം അല്ലേ.. പക്ഷെ അതിന് അവൻ സമ്മതിക്കുമോ..?" സുന്ദരൻ സാർ ചോദിച്ചു.
"ഏട്ടനൊക്കെ എപ്പോഴേ സമ്മതിച്ചു. ഇനി ഇവളെ ഉള്ളൂ സമ്മതിക്കാൻ ബാക്കി. " സുചിത്ര പറഞ്ഞു.
"അതൊക്കെ അവനെ കണ്ടാൽ സമ്മതിച്ചോളും. അല്ലേ ശ്യാമേ....!!" സുന്ദരൻ സാർ പറഞ്ഞു.
"സമ്മതിച്ചാൽ ഇവൾക്ക് കൊള്ളാം. അല്ലെങ്കിൽ അമ്മാവനെ
കൊണ്ട് ഞാൻ ഇവളെ കെട്ടിക്കും."
അത് കേട്ടപ്പോൾ ശ്യാമ ശരിക്കും ഭയന്ന് വിറച്ചു. അപ്പു ഏട്ടൻ ഇത് എവിടെ പോയി. ഒന്ന് വന്നിരുന്നെങ്കിൽ. ശ്യാമ അതിയായി ആഗ്രഹിച്ചു.
"എന്നിട്ട് നിന്റെ ഏട്ടൻ എവിടെ മോളെ ..? " സുന്ദരൻ സാർ ചോദിച്ചു.
"ഏട്ടൻ ഏതോ കള്ളന്മാരെ പിടിക്കാൻ പോയിരിക്കുകയാ. അത് കഴിഞ്ഞു ഇങ്ങോട്ട് വരും എന്നാ പറഞ്ഞത്..?" സുചിത്ര പറഞ്ഞു.
അപ്പോഴേക്കും രണ്ടു സ്ത്രീകൾ ആ മുറിയിലേക്ക് കയറി വന്നു. അതിൽ ഒരാളെ ശ്യാമ തിരിച്ചറിഞ്ഞു. അത് മറ്റാരും ആയിരുന്നില്ല. ഐ സി യു വിന്റെ മുന്നിൽ ശ്യാമ ഇരുന്നപ്പോൾ ശ്യാമയെ ചേർത്ത് പിടിച്ചവരായിരുന്നു.
സുന്ദരൻ സാറിനെ കണ്ടപ്പോൾ ആ സ്ത്രീ ചോദിച്ചു.
"ഏട്ടനോ..! ഏട്ടൻ ഇവിടെ ഉണ്ടായിരുന്നോ..? ഏട്ടൻ എപ്പോഴാ വന്നത്. ?"
"ഞാൻ ഇപ്പോൾ വന്നതേ ഉള്ളൂ. സേനൻ എവിടെ.? ഇങ്ങോട്ട് വരുന്നില്ലേ..?" സുന്ദരൻ സാർ ചോദിച്ചു.
അവിടെ നടക്കുന്നതൊന്നും ശ്യാമയ്ക്ക് മനസ്സിലായില്ല. എന്തൊക്കെയാണ് തന്റെ ചുറ്റും നടക്കുന്നത്. ഇവരൊക്കെ എന്തിനാ ഇവിടെ വരുന്നത്
"ഏട്ടന് അറിയാലോ അദ്ദേഹത്തിന് പതുക്കെയേ വരാൻ പറ്റുള്ളൂ എന്ന്. വഴിയിൽ കാണുന്നവരോടൊക്കെ സംസാരിച്ചിട്ട് പതുക്കെ വരുന്നുണ്ട്.. "
അവർ മറുപടി പറഞ്ഞു. അതിന് ശേഷം അവർ
💬 Comments
View all comments