Chapter Title : ശ്യാമയും സുധിയും 9 [ഏകൻ]
അറിഞ്ഞിട്ട് അവനെ വിളിക്കാൻ പറഞ്ഞിരുന്നു. അതാ ഞാൻ നേരെ ഇങ്ങോട്ട് വന്നത്. " സുന്ദരൻ സാർ പറഞ്ഞു.
അയാൾ നടന്നു മെല്ലെ ശ്യാമയുടെ അടുത്ത് എത്തി. എന്നിട്ട് ശ്യാമയുടെ മുടിയിലൂടെ തഴുകികൊണ്ട് ചോദിച്ചു.
"മോൾക്ക് സുഖമാണോ..? "
". സുഖമാണ്. " ശ്യാമ പറഞ്ഞു.
" ഇവർ കുറേ നാളായി മോളെ കുറിച്ച് പറയുന്നു. മോളെ വന്നൊന്ന് കാണണം എന്ന് കരുതിയതാ. പക്ഷെ ഇവർ ആരും സമ്മതിച്ചില്ല. അതാ ഞാൻ അങ്ങോട്ട് വരാതിരുന്നത്.. എന്നാലും മോളുടെ ഫോട്ടോ ഒക്കെ അമ്മു കാണിച്ചിരുന്നു. അതുകൊണ്ട് മോളെ അറിയാം. " അയാൾ പറഞ്ഞു
"ഇത് ആരെന്ന് ശ്യാമയ്ക്ക് മനസ്സിലായോ..? ഇതാണ് എന്റെ അച്ഛൻ. മിസ്റ്റർ ചന്ദ്രസേനൻ."
അങ്ങനെ പറഞ്ഞ ശേഷം സുചിത്ര ചന്ദ്രസേനനോടായി പറഞ്ഞു.
" അച്ഛാ ഇവിടെ ശ്യാമ മാത്രം അല്ല ഇവിടെ ഞങ്ങളും ഉണ്ട്. പിന്നെ! വേറെ ഒരു പ്രധാന പെട്ടയാൾ ആ കട്ടിലിൽ കിടന്ന് ഉറങ്ങുന്നും ഉണ്ട്. "
ചന്ദ്രസേനൻ ചിരിച്ചു. എന്നിട്ട് പറഞ്ഞു.
"ഇവളെ ഞാൻ ആദ്യമായിട്ട് അല്ലേടി മോളെ കാണുന്നത്. പിന്നെ എന്റെ മോൻ കെട്ടാൻ പോകുന്ന പെണ്ണും കൂടെ അല്ലേ ശ്യാമ. അപ്പോൾ അവളെ ഞാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടേ..?"
"അളിയാ അപ്പോൾ കല്ല്യാണക്കാര്യം അങ്ങ് ഉറപ്പിച്ചോ...?" സുന്ദരൻ സാർ ചോദിച്ചു.
"പിന്നെ ഉറപ്പിക്കാതെ. എന്റെ മോള് എന്നോട് ഒരു കാര്യം ആവശ്യപ്പെട്ടാൽ ഞാൻ അത് സാധിച്ചു കൊടുക്കേണ്ടേ..?"
അത് കേട്ട് ശ്യാമയ്ക്ക് താൻ തല കറങ്ങി ഇപ്പോൾ വീഴും എന്ന് തോന്നി. അപ്പോഴാണ് സുന്ദരൻ സാറിന്റെ ഫോൺ ബെൽ മുഴങ്ങിയത്.
സുന്ദരൻ
💬 Comments
View all comments