Chapter Title : ശ്യാമയും സുധിയും 9 [ഏകൻ]
സാർ ആ ഫോൺ എടുത്തു.
സംസാരിച്ച ശേഷം. എല്ലാവരോടും ആയി പറഞ്ഞു.
"ഒരുപാട് കാലം ആയി നമ്മൾ കാത്തിരുന്ന വാർത്തയുണ്ട് . ഇപ്പോൾ ആ വാർത്ത ലൈവ് ആയി കാണിക്കുന്നുണ്ട്. മോളെ ആ ടി വി ഒന്ന് ഓൺ ചെയ്തെ."
സുചിത്ര ആ റൂമിൽ ഉള്ള ടി വി ഓൺ ചെയ്തു.
അപ്പോൾ ടി വി സ്‌ക്രീനിൽ തെളിഞ്ഞത് കുറേ മാധ്യമ പ്രവർത്തകരുടെ മുന്നിൽ നിന്ന് അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്ന യൂണിഫോം ഇട്ട് നിൽക്കുന്ന ഒരു പോലീസ് കാരൻ ആയിരുന്നു.
ശ്യാമ അതിലേക്ക് നോക്കി.
അപ്പോൾ സുചിത്ര പറഞ്ഞു.
"ശ്യാമ കുട്ടി ശരിക്കും നോക്കിക്കോ അതാണ് എന്റെ ഏട്ടൻ. . എന്റെ ശ്യാമ കുട്ടിയെ കെട്ടാൻ പോകുന്ന ആൾ. "
ശ്യാമ ഒന്ന് കൂടെ ടി വി സ്ക്രീനിലേക്ക് ശ്രദ്ധിച്ചു നോക്കി. പിന്നെ ഞെട്ടി ബോധം കെട്ട് നിലത്ത് വീണു..
( തുടരും. )
ബൈ
സ്നേഹത്തോടെ
നിങ്ങളുടെ
സ്വന്തം
ഏകൻ.
ഇനി ഒരു
ചെറിയ പാർട്ടോടു കൂടെ ഈ കഥ അവസാനിക്കുന്നതായിരിക്കും.
അതിന് ശേഷം ഫിദയും ഹിദയും, ഗൽബിയും ഫരിയും വരും.
ആ കഥകൾക്കും നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു.
💬 Comments
View all comments