Chapter Title : ശ്യാമയും സുധിയും 9 [ഏകൻ]
കൊണ്ടുവച്ച കവറിൽ നിന്നും ഒരു സ്വർണമാലയെടുത്ത് ശ്യാമയുടെ കഴുത്തിൽ കെട്ടി. എന്നിട്ട് പറഞ്ഞു.
" ഇത് എന്റെ വക നിനക്ക് ഒരു സമ്മാനം. .നിന്റെ കഴുത്തിലുള്ള ഈ മുക്ക് മാലയും താലിയും എല്ലാം അഴിച്ചുമാറ്റിയേക്കണം. ഇനി അതൊന്നും നിന്റെ കഴുത്തിൽ കണ്ടു പോകരുത് . പിന്നെ ഈ കാതിലുള്ള മുക്കിന്റെ കമ്മൽ അഴിച്ച് മാറ്റ്. അവിടെ ഇടാൻ ഉള്ളതും ഞാൻ കൊണ്ടുവന്നിട്ടുണ്ട്. "
അങ്ങനെ പറഞ്ഞശേഷം ശ്യാമ മറ്റൊരു കവറിൽ നിന്നും ഒരു ജിമിക്കി കമ്മൽ എടുത്ത് ഇട്ടു കൊടുത്തു. പിന്നെ കയ്യിൽ ഒരു വളയും ഇട്ട് കൊടുത്ത ശേഷം ശ്യാമയുടെ നെറ്റിയിൽ സുചിത്ര ഉമ്മ വെച്ചു.. അതിന് ശേഷം പറഞ്ഞു.
" ഇപ്പോൾ ഇത്രയും. ബാക്കി എന്റെ ഏട്ടന്റെ പെണ്ണായി വരുമ്പോൾ ഞാൻ തന്നെ ഇട്ടുതരും. "
ശ്യാമ സുചിത്രയെ കെട്ടിപ്പിടിച്ച് കരഞ്ഞു.
" എന്തിനാടി പെണ്ണേ നീ കരയുന്നത്..? ഞാനിവിടെ നിന്നും പോകും എന്ന് പറഞ്ഞതുകൊണ്ടോ..? എന്റെ ഏട്ടന്റെ പെണ്ണ് ആകണം എന്ന് പറഞ്ഞതുകൊണ്ടോ...? . നീ സമ്മതിക്കും എനിക്കുറപ്പാണ് . നീ എന്റെ ഏട്ടനെ വിവാഹം കഴിക്കും. എന്നിട്ട് എന്റെ ഏട്ടത്തിയായി വരും. ഞാൻ കൊണ്ടുവരും. "
അങ്ങനെ പറഞ്ഞു ശ്യാമയേയും കൊണ്ട് അമ്മയുടെ റൂമിലേക്ക് പോയി. എന്നിട്ട് അമ്മയോട് ചോദിച്ചു.
" ഇവളെ എനിക്ക് തരാമോ.. എന്റെ ഏട്ടന്റെ ഭാര്യയായിട്ട് . ഞാൻ നോക്കിക്കൊള്ളാം അമ്മയുടെ മോളെ..? "
"എടുത്തോ എനിക്ക് സമ്മതമാണ്.. ഇപ്പോഴേ എടുത്തോ. കൊണ്ടുപോയിക്കോ. കൊണ്ടുപോയി മോളുടെ ഏട്ടന് കൊടുത്തോ. " ശ്യാമയുടെ അമ്മ പറഞ്ഞു.
" കേട്ടല്ലോ
💬 Comments
View all comments