0%

Chapter Title : ശ്യാമയും സുധിയും 9 [ഏകൻ]

Author : VaSco Read All Parts 2.8K

ശ്യാമേ . വാക്കു ഉറപ്പ് കഴിഞ്ഞു . ഇനി കല്യാണം. അതിന് ഇനി നിന്റെ സമ്മതം വേണ്ട. ഞാൻ നടത്തും. ".

അതുകഴിഞ്ഞ് സുചിത്ര വീണ്ടും അമ്മയോട് പറഞ്ഞു.

" അമ്മേ ഞാൻ ഇന്ന് തിരിച്ചു പോകും. . ഇനി പോയിട്ട് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ട്. എല്ലാം ഒരുക്കി വെച്ചതിനുശേഷം ഞാൻ വരാം. അമ്മയെയും എന്റെ ഈ ഏട്ടത്തിയേയും കൊണ്ടുപോകാൻ. "

ശ്യാമ തേങ്ങി തേങ്ങി കരഞ്ഞു.

അങ്ങനെ അന്ന് സുചിത്ര തിരിച്ചുപോയി. തിരിച്ചു പോകുന്നതിനു മുൻപ് തലേ ദിവസം സുചിത്ര വാങ്ങിയ കസവു സാരിയും ശ്യാമയെ ഉടുപ്പിച്ചു കുറേ ഫോട്ടോ കൂടെ എടുത്തു. കുറേ സമയം ശ്യാമയെ കെട്ടിപിടിച്ചു.

സുചിത്ര പോയ ഉടനെ മുകളിൽ ചെന്നു ശ്യാമ സുധിയെ കെട്ടിപ്പിടിച്ച് കരഞ്ഞു.

" പെണ്ണേ നീ കരയാതെ. നീ എന്തിനാ കരയുന്നത്.? "

"ചേച്ചി പറഞ്ഞു ചേച്ചി എന്നെ ചേച്ചിയുടെ ഏട്ടനെ കൊണ്ട് കെട്ടിക്കും എന്ന്. അമ്മയും അതിന് സമ്മതിച്ചു."

"അതിനാണോ പെണ്ണേ നീ ഇങ്ങനെ കരയുന്നത്. നീ കരയേണ്ട.

നമുക്ക് എല്ലാത്തിനും വഴിയുണ്ടാക്കാം. "

"എന്ത് വഴി. അപ്പു ഏട്ടൻ ചേച്ചിയോട് പറഞ്ഞു ഈ കല്ല്യാണം മുടക്കി തരുമോ..? "

"നമുക്ക് നോക്കാം.

.ഞാനല്ലേ നിന്റെ കൂടെ ഉള്ളത് പിന്നെ നിനക്ക് എന്തിനാ പേടി. ". സുധി പറഞ്ഞു.

ശ്യാമ ഒന്നും മിണ്ടാതെ സുധിയുടെ മാറിൽ തലവെച്ച് കെട്ടിപ്പിടിച്ചു നിന്നുകൊണ്ട് കരഞ്ഞു. പിന്നെ താഴേക്ക് ഇറങ്ങിപ്പോയി.

അന്ന് ശ്യാമയ്ക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ചേച്ചി പറഞ്ഞതുപോലെ ചേച്ചിയുടെ ഏട്ടനെ കൊണ്ട് തന്നെ വിവാഹം കഴിപ്പിക്കുമോ..?

💬 Comments

View all comments