Chapter Title : സിൽക്ക് സാരി [Amal Srk]
മാളവികയുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് അവൾ പറഞ്ഞു. ശേഷം മുറിയിൽ നിന്നും പോന്നു.
തനിക്കും, മകൾക്കും ഈ അവസ്ഥ വരുത്തിയ മകനോട് അവൾക്ക് കൊല്ലാനുള്ള ദേഷ്യം തോന്നി. മകന്റെ കൈയ്യിലിരിപ്പ് വിദേശത്തുള്ള അച്ഛൻ അറിയുന്നില്ലല്ലോ. ദേഷ്യത്തോടെ നിരുപമ അവന്റെ മുറിയിലേക്ക് ചെന്നു.
പുസ്തകം തുറന്നുവച്ച് ഫോണിൽ റീൽസ് കാണുകയാണ് ഗോഹുൽ. നിരുപമ മനസ്സിലുള്ള ദേഷ്യം വച്ച് അവനെ പൊതിരെ തല്ലി. കൈയിലുള്ള ഫോൺ പിടിച്ചു വാങ്ങി നിലത്തേക്ക് എറിഞ്ഞു.
" സോറി അമ്മേ.. എനി ഞാൻ പഠിക്കുന്ന സമയത്ത് ഫോൺ use ചെയ്യൂല.. എന്നെ തല്ലല്ലേ അമ്മേ.. " അവൻ വേദനയോടെ പറഞ്ഞു.
" നിന്നെ വളർത്തി വലുതാക്കിയതിന് ഇങ്ങനുള്ള ശിക്ഷ തന്നെ കിട്ടണം.. " അവനെ തള്ളി നിലത്തിട്ട ശേഷം നിരുപമ കണ്ണ് തുടച്ചുകൊണ്ട് മുറിവിട്ട് പോയി.
അമ്മക്കിതെന്നാ പറ്റിയെ..? അടികൊണ്ട വേദനയോടെ അവൻ നിലത്ത് നിന്നും എഴുനേറ്റു. വലിച്ചെറിഞ്ഞ ഫോൺ നിലത്തുനിന്ന് എടുത്തു. ഭാഗ്യം സ്ക്രീൻ ഗാർഡ് പൊട്ടിയതല്ലാതെ വേറെ കുഴപ്പങ്ങളൊന്നുമില്ല. അമ്മയും, അച്ഛനും തമ്മിൽ എന്തേലും പറഞ്ഞ് വഴക്കായി അത് തന്റെ നേർക്ക് പ്രയോഗിച്ചതാണെന്ന് അവൻ കരുതി. കാരണം മുൻപ് ഒരിക്കൽ അതുപോലെ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണ കുറിച്ച് കൂടിപ്പോയി. അടികൊണ്ട ഭാഗത്തൊക്കെ അവൻ നന്നായി തടവി.
പിറ്റേന്ന് MEI ൽ ചെന്ന് ഷിജുവിന്റെ കാര്യം പ്രിൻസിപ്പാലിനോട് സംസാരിച്ചു.
" നിരുപമ ടീച്ചർക്കിതെന്ത് പറ്റി..? ആ ചെറുക്കനെ എത്രയും പെട്ടന്ന് പുറത്താക്കണമെന്ന് മുറ വിളിച്ച ടീച്ചർ തന്നെയാണോ ഇപ്പൊ അവന് വേണ്ടി വക്കാലത്തുമായി വന്നേക്കുന്നത്.. " പ്രിൻസിപ്പൽ സംശയത്തോടെ ചോദിച്ചു.
" അവനെപ്പോലെ ഒരു
💬 Comments
View all comments