Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]
അൽപ്പം കഴിഞ്ഞ് സാറ് ക്‌ളാസിൽ വന്നു. അപ്പഴാണ് മൈക്കിൽ അനൗൺസ്‌മെന്റ് ആരംഭിച്ചത് : പ്രിയ വിദ്യാർത്ഥികളെ, അധ്യാപകരെ MEI സംബന്ധിച്ച് വളരെ സങ്കടമുള്ള ഒരു വാർത്തയാണ് ഇപ്പൊ നിങ്ങളുമായി പങ്കുവെക്കാനുള്ളത്. നമ്മുടെ ക്യാമ്പസിലെ മൂന്നാം വർഷ വിദ്യാർത്ഥി മനു.k ഇന്ന് പുലർച്ചെ നടന്ന ബൈക്ക് ആക്‌സിഡന്റിൽ മരണപ്പെട്ട വിവരം എല്ലാം വിദ്യാർത്ഥികളെയും ദുഃഖപൂർവ്വം അറിയിച്ചു കൊള്ളുന്നു. മനുവിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് നമുക്ക് ഒരു നിമിഷം എഴുന്നേറ്റു നിന്ന് മൗനം പാലിക്കാം.
ഇത് കേട്ടയുടനെ ഷിജുവും കൂട്ടരും വല്ലാതെ ഞെട്ടി. വിഷ്ണുവോക്കെ പൊട്ടി കരയാൻ തുടങ്ങി. ഇന്നലെ രാത്രി വരെ കൂടെ ഉണ്ടായിരുന്നവൻ രാവിലെ ജീവനോടെ ഇല്ലെന്ന് അറിഞ്ഞപ്പോൾ ഹൃദയം തകർന്നു പോയി. വിവരമറിഞ്ഞ് ക്ലാസിലെ ഒട്ടുമിക്ക എല്ലാ പിള്ളേരുടെയും മുഖത്ത് സങ്കടം തെളിഞ്ഞു. ഒരാൾക്കൊഴികെ. ഗോഹുൽ മനസ്സിൽ ചിരിച്ചു. ഷിജുവിന്റെയും, സിനാന്റെയും കൂടെയുള്ളവരുടേയുമൊക്കെ കണ്ണുനീർ കണ്ട് അവൻ വല്ലാതെ സന്തോഷിച്ചു. ഈ സങ്കട വാർത്തയറിഞ്ഞ് നിരുപമയുടെ മുഖവും തെളിഞ്ഞു. സന്തോഷത്തോടെ അവൾ ദൈവത്തിന് നന്ദി പറഞ്ഞു.
തുടരെയുള്ള 3 മരണങ്ങൾ, അതും കൂടെയുള്ളവർ. ഷിജുവിനെയും, കൂട്ടരെയും ഒരേപോലെ വേദനിപ്പിച്ചു.
“ കോളനിക്കടുത്തുള്ള പോസ്റ്റ് തലക്കിടിച്ചാ മരണം.. “ ഷിജു വിഷമത്തോടെ പറഞ്ഞു.
“ അവന് ഓവറായിട്ട് ഒഴിച്ച് കൊടുത്തത് ഞാനാ.. അവന്റെ മരണത്തിന് കാരണം ഞാനാ.. “ ജോണി കരഞ്ഞുകൊണ്ട് പറഞ്ഞു.
“ അതൊന്നും അല്ലടാ.. ഹെൽമെറ്റ് ഉണ്ടായിരുന്നെങ്കിൽ അവൻ മരിക്കില്ലായിരുന്നു. “
“ ഇവിടുന്ന് പോകുമ്പോ അവൻ ഹെൽമെറ്റ് ഇട്ടിരുന്നു. എന്നിട്ടും.. 🥺”
“ വീഴ്ചയിൽ തെറിച്ചു പോയിട്ടുണ്ടാവും.. “ ഷിജു മറുപടി നൽകി.
💬 Comments
View all comments