0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : amal Read All Parts 29.6K

“ നമ്മക്കൊന്ന് കാണാൻ പോകണ്ടെടാ..? “ വിഷ്ണു ചോദിച്ചു.

“ കാണാൻ മാത്രം ഒന്നും ഇല്ലെടാ.. തലയും, മുഖവുമൊക്കെ തുന്നി കെട്ടിയ അവസ്ഥയിലാ.. ചിരിച്ചോണ്ടിരിക്കുന്ന അവന്റെ നല്ല മുഖം മനസ്സിലുണ്ട്. എനിക്കത് മതി.. “ ഷിജു കണ്ണ് നിറഞ്ഞുകൊണ്ട് പറഞ്ഞു.

അത് തന്നെയാണ് നല്ലതെന്ന് അവർക്കും തോന്നി.

വിവരമറിഞ്ഞത് മുതൽ നിരുപമയും, മാളവികയും, ഗോഹുലും വളരെയധികം സന്തോഷത്തിലാണ്.

“ ദൈവം എന്നത് വെറുമൊരു വിശ്വാസമല്ല. അത് സത്യമാണ്. നമ്മളെ ഉപത്രവിച്ച 3 പേരെ ഇല്ലാതാക്കിയില്ലേ.. നമ്മടെ പ്രാർത്ഥനയൊന്നും വെറുതെയായില്ല.. “ നിരുപമ സന്തോഷം നിറഞ്ഞ കണ്ണീരോടെ പറഞ്ഞു.

“ ഇപ്പൊ നടക്കുന്ന സംഭാവങ്ങളൊക്കെ കാണുമ്പോ എനിക്കും അങ്ങനെ തോന്നുന്നു. “ മാളവികയും അതേ അഭിപ്രായത്തോട് യോജിച്ചു.

“ നാളെ രാവിലെ നമ്മക്ക് അമ്പലത്തിൽ പോണം. ദേവന് മുൻപിൽ മനസ്സുരുകി പ്രാർത്ഥിക്കണം. മുന്നോട്ടുള്ള വഴി തെളിയാൻ എനി അത് തന്നെയാണ് മാർഗം.. “ നിരുപമ പ്രതീക്ഷയോടെ പറഞ്ഞു.

മനുവിനെ നഷ്ട്ടപ്പെട്ട ഷോക്കിൽ നിന്ന് ഷിജുവും കൂട്ടരും ഇപ്പഴും പുറത്തു കടന്നിട്ടില്ല.

“ ഇതൊക്കെ കണ്ട് ആ നിരുപമ ചിരിക്കുന്നുണ്ടാവും. അവൾ ആഗ്രഹിച്ചതല്ലേ നമ്മടെ പതനം. “ ജോണി പറഞ്ഞു.

“ ആ നായിന്റെ മോൾടെ പ്രാക്കാ മനുവിന്റേം, രാഘവേട്ടന്റെഒക്കെ മരണത്തിന് കാരണം. അവളെയൊന്നും സന്തോഷിക്കാൻ വിടരുത്. ഇന്ന് തന്നെ ചെന്ന് തല്ലി നരകം കാണിക്കണം മൂന്നിനേം.. “ സിനാൻ ദേഷ്യത്തോടെ പറഞ്ഞു.

“ ഡേയ്.. ഒന്ന് അനങ്ങാതിരുന്നേ.. ഇപ്പൊ അങ്ങോട്ട് കയറി ചെന്ന് വെറുതെ പ്രശ്നം ഉണ്ടാക്കേണ്ട. മനുവിന്റെ ചിത എരിഞ്ഞിട്ട് അധികം നാളൊന്നും ആയിട്ടില്ല. അവന്റെ കുടുംബത്തിന്റെ

💬 Comments

View all comments