0%

Chapter Title : സിൽക്ക് സാരി 10 [Amal Srk] [Climax]

Author : amal Read All Parts 29.8K

അഥവാ ആരേലും വന്നാൽ തന്നെ അയൽക്കാർക്ക് കൊടുത്ത അതേ മറുപടി ആവർത്തിച്ചാൽ മതി. “ ശതീഷ് പറഞ്ഞു.

കാര്യങ്ങളൊക്കെ അറിഞ്ഞപ്പോൾ ഒരു ഞെട്ടലും പിന്നീടൊരു ആശ്വാസവും നിരുപമയുടെയും മാളുവിന്റെയും മുഖത്തു തെളിഞ്ഞു.

സനൂപ് മാളവികയുടെ അടുത്തേക്ക് ചെന്നു. പതിയെ അവളുടെ കൈ പിടിച്ചു “ എനിക്ക് ഇപ്പഴും ഇഷ്ട്ടമാണ്. നിന്റെ തീരുമാനം എന്താണെന്ന് അറിയണം. ഒരുത്തനെയും പേടിച്ചു നീ എങ്ങോട്ടും പോകണ്ട. നിങ്ങളെ തകർക്കാൻ ശേഷിയുള്ളതെല്ലാം നശിപ്പിച്ചു കഴിഞ്ഞു. നാളെ ദേവി ക്ഷേത്രത്തിൽ ഞാൻ കാത്തിരിക്കും. എന്നോട് പഴയ ഇഷ്ട്ടം ഉണ്ടെങ്കിൽ നീ അവിടെ വരണം. ഞാൻ കാത്തിരിക്കും. “ അതും പറഞ്ഞ് സനു പോകാനൊരുങ്ങി.

“ ഒരു ചെറിയ കാര്യം കൂടെ ബാക്കിയുണ്ട്. അത് കൂടെ തീർത്തിട്ട് പോകാം.. “ സതീഷ് പറഞ്ഞു.

എന്താണ് കാര്യമെന്ന് മനസ്സിലാവാതെ ഗോഹുലും, നിരുപമയും, മാളുവും പരസ്പരം നോക്കി. സനു ഉടനെ ചെന്ന് ഗോഹുലിന്റെ കരണം നോക്കി ഒന്ന് പൊട്ടിച്ചു. “ ഇത് എന്തിനാണെന്ന് നിനക്ക് മനസ്സിലായിട്ടുണ്ടാവും.. “ അടികൊണ്ട് ഗോഹുലിന്റെ മുഖം ചുവന്നു. കീ ഒരു മൂളിച്ച ചെവിയിലൂടെ തുളച്ചു.

ശേഷം അധികം അവിടെ നിൽക്കാതെ സനു ചേട്ടന്റെ കൂടെ വീട്ടിൽ നിന്ന് ഇറങ്ങി.

***

ഒരു വലിയ കൊടുംകാറ്റിനു ശേഷമുള്ള ശാന്തതയാണ് നിരുപമയുടെ മനസ്സിൽ ഇപ്പൊ തെളിയുന്നത്. ഭർത്താവിനെ വേണമെന്ന് വച്ചിട്ടല്ലെങ്കിലും ചതിക്കേണ്ടി വന്നു. അതിന് പ്രായശ്ചിത്തം ചെയ്യണം. ഒരുപാട്, ഒരുപാട് സ്നേഹം കൊടുക്കണം. ഇതുവരെ ലഭിക്കാത്ത അത്ര സുഖം നൽകണം. മരണം പുണരും വരെ പൊന്നു പോലെ നോക്കണം. ഇങ്ങനെ ഓരോ കാര്യങ്ങൾ അവൾ തീരുമാനിച്ചു.

💬 Comments

View all comments