Chapter Title : സിൽക്ക് സാരി 2 [Amal Srk]
വീണ്ടും കുത്തി പൊക്കാൻ അവൾ ആഗ്രഹിച്ചിരുന്നില്ല. മകനെ സമാധാനിപ്പിക്കാനായി അവന്റെ തലയിൽ പതിയെ തലോടി " നീ തല്ക്കാലം വീട്ടിലേക്ക് ചെല്ല്. ക്ലാസ്സ് ടീച്ചറോട് ഞാൻ സംസാരിച്ചോളാം.. "
" അവന്റെ കാര്യം…? "
" അത് ഞാൻ നോക്കിക്കോളാം.. നീ ഇപ്പൊ വീട്ടിലേക്ക് ചെല്ല്.. " നിരുപമ ഒരു വിധത്തിൽ അവനെ സാധാനിപ്പിച്ച് വീട്ടിലേക്ക് അയച്ചു.
" ഷിജുവിതെന്ത് ഭാവിച്ചാ..? " നിരുപമക്ക് ആകെ തല പെരുത്തു.
വൈകുന്നേരം വീട്ടിൽ വന്നപ്പോഴാണ് മാളവിക കാര്യം അറിയുന്നത്. ഗോഹുലിന്റെ കവിളിലും, കൈയ്യിലുമൊക്കെ ചുവന്ന പാടുകൾ കണ്ട് അവൾക്ക് സങ്കടമായി.
" എന്നാലും ആ ദുഷ്ടൻ എന്തിനാ ചേട്ടനോട് ഇത്ര ദ്രോഹം ചെയ്തത്.. " മാളവിക വിഷമത്തോടെ പറഞ്ഞു.
" അവന്റെ കഞ്ചാവ് വിഷയം പുറത്തു കൊണ്ടുവന്നതിന്റെ ദേഷ്യം തീർത്തതാ.. " ഗോഹുൽ മറുപടി നൽകി.
" അമ്മയെന്താ പറഞ്ഞത്..? "
" അറിഞ്ഞൂട.. അവന്റെ കാര്യത്തിൽ മുന്നേയുള്ള ദേഷ്യമൊന്നും അമ്മക്കിപ്പോ ഇല്ല.. "
" ചേട്ടനോട് ഇത്രയൊക്കെ ചെയ്ത ഒരുത്തനെ അമ്മയെന്തായാലും വെറുതെ വിടത്തില്ല.. അതുറപ്പാ.. ചേട്ടൻ സമാധാനായിട്ടിരിക്ക്.. " മാളവിക അവനെ ആശ്വസിപ്പിച്ചു.
അൽപ്പം കഴിഞ്ഞ് നിരുപമ അവിടേക്ക് എത്തി. ഗോഹുൽ പ്രതീക്ഷയോടെ കാര്യം തിരക്കി " ഷിജുന്റെ കാര്യം എന്തായി..? അവനെ MEI ന്ന് പുറത്താക്കാൻ തീരുമാനിച്ചോ..? "
" ഇല്ല.. " നിരുപമ അവന്റെ മുഖത്ത് നോക്കാതെ മറുപടി നൽകി.
" അതെന്താ..? അമ്മ ഈ കാര്യം പ്രിൻസിപ്പലിന്റെ അടുത്ത് റിപ്പോർട്ട് ചെയ്തില്ലേ..? "
" ഷിജുവിനോട് ഞാൻ സംസാരിച്ചോളാം, വേണ്ടതെന്താണെന്ന് വച്ചാ
💬 Comments
View all comments