Chapter Title : സിൽക്ക് സാരി 5 [Amal Srk]
വേറെ വഴിയൊന്നും അവൾക്ക് മനസ്സിൽ തോന്നിയില്ല. കുറേ നേരത്തെ ആലോചനക്ക് ശേഷം ഷിജുവിന് മെസ്സേജ് അയച്ചു.
മാളവികയുടെ മെസ്സേജ് കണ്ട് അവന്റെ കണ്ണ് തിളങ്ങി. " എന്തായി നിന്റെ തീരുമാനം..? "
" ഞാൻ വരാം.." മാളവിക മറുപടി നൽകി.
" കുടുംബത്തിന് വേണ്ടി നീയെടുത്ത തീരുമാനം വെറുതെയാകില്ല " അവൻ ചിരിച്ചുകൊണ്ട് മറുപടി നൽകി.
" ഈയൊരു തവണ മാത്രം.. പിന്നെ അതിന് നിർബന്ധിക്കരുത്.. "
" ഇല്ലെന്റെ പെണ്ണേ.. ഞാൻ വാക്ക് പറഞ്ഞാൽ വാക്കാ.. അത് നിന്റെ അമ്മയോട് ചോദിച്ചാ അറിയാം.. " ചെറു ചിരിയോടെ പറഞ്ഞു.
" Hm. ഞാൻ എവിടെയാ വരണ്ടേ..? " മാളവിക ചോദിച്ചു.
കാര്യങ്ങൾ കൃത്യമായി ഷിജു പറഞ്ഞുകൊടുത്തു.
പിറ്റേന്ന് പതിവുപോലെ ഗോഹുലിന്റെ കൂടെ മാളവിക MEI ലേക്ക് ഇറങ്ങി. ചേട്ടന്റെ കണ്ണ് വെട്ടിച്ച് എങ്ങനെ പോകാം എന്ന ഭയം അവളിൽ നല്ലപോലെ പ്രകടമായിരുന്നു. ഇൻസ്റ്റിട്യൂഷൻ സ്റ്റോപ്പിൽ ബസ് നിർത്തിയപ്പോൾ അവളുടെ നെഞ്ചിടിപ്പ് കൂടി. കോമ്പോണ്ടിന്റെ അകത്ത് പ്രവേശിച്ചാൽ പിന്നെ പുറത്ത് വിടത്തില്ല. മാളുവിന്റെ കൈയ്യും പിടിച്ച് ഗോഹുൽ MEI ഗേറ്റ് കടക്കാനായി നടന്നു. പെട്ടന്ന് തന്നെ ഗോഹുലിന്റെ കൈ വിടുവിച്ചു. " എന്ത് പറ്റി..? " അവൻ സംശയത്തോടെ ചോദിച്ചു.
" എനിക്ക് ചാർട്ട് പേപ്പർ മേടിക്കാനുണ്ട്, ഇപ്പഴാ ഓർത്തെ.. " മാളവിക പെട്ടന്ന് തോന്നിയ കള്ളം പറഞ്ഞു.
" എങ്കി നീയിവിടെ നിക്ക് ഞാൻ ചെന്ന് മേടിച്ചിട്ട് വരാം.. " ഗോഹുലിന്റെ മറുപടി കേട്ടപ്പോൾ അവൾ കൂടുതൽ പരിഭ്രാന്തിയിലായി. " അതൊന്നും വേണ്ട ചേട്ടാ.. ഞാൻ
💬 Comments
View all comments