Chapter Title : സിൽക്ക് സാരി 8 [Amal Srk]
ഒറ്റക്ക് കിട്ടിയ സന്തോഷത്തിൽ അവൻ അടുത്തേക്ക് ചെന്നിരുന്നു.
“ എന്തു പറ്റിയെടോ ആകെ ഒരു മൂഡ് ഔട്ട് ആണല്ലോ..? “ സനു അവളുടെ കയ്യിൽ തട്ടിക്കൊണ്ടു പറഞ്ഞു. സനുവാണ് തന്റെ അടുത്തിരിക്കുന്നതെന്ന് മനസ്സിലാക്കിയ മാളവിക ഒന്ന് ഞെട്ടി “ നീ എന്താ ഇവിടെ? ഒന്ന് മാറിയിരിക്ക്, ആരേലും കണ്ട് ഡൗട്ട് അടിക്കും. “
“ ആര് കണ്ടാലും എനിക്കൊരു കുഴപ്പവുമില്ല.. “ സനു ധൈര്യത്തോടെ പറഞ്ഞു.
“ നിനക്ക് അങ്ങനെയൊക്കെ പറയാം പക്ഷേ എന്റെ ഭാഗത്തൊന്ന് ചിന്തിച്ചു നോക്ക്. “
“ നമ്മള് ലവേഴ്സാണ്, എന്നായാലും ഇതൊക്കെ എല്ലാവരും അറിയും. “
“ അറിയുമ്പോൾ അറിഞ്ഞോട്ടെ. നീയായിട്ട് അതിനിപ്പൊന്നും ചെയ്യേണ്ട. “ മാളവിക അല്പം ഗൗരവത്തോടെ പറഞ്ഞു.
“ നിനക്ക് എന്തുപറ്റി മാളു..? പഴയപോലെ എന്നോട് ഇപ്പോ ഒരു ഇഷ്ടവുമില്ല. സംസാരിക്കാൻ താല്പര്യമില്ല, അടുത്ത് വരുന്നതും ഇഷ്ടമല്ല. “
“ അങ്ങനെയൊന്നുമില്ല നീ വേറെതെ ചിന്തിച്ച് കാട് കയറണ്ട. “
“ എങ്കി എന്നോട് മര്യാദയ്ക്ക് സംസാരിക്ക്. “ അവനും അല്പം ഗൗരവം കാണിച്ചു.
“ ഞാൻ മര്യാദക്ക് തന്നാ സംസാരിക്കുന്നത് “ മാളവികയുടെ ഈ വർത്തമാനം അവന് തീരെ പിടിച്ചില്ല.
“ ഇതാണല്ലേ നിന്റെ മര്യാദ. ശരി ഞാൻ ഡിസ്റ്റർബ് ചെയ്യുന്നില്ല.. “ അവൻ ദേഷ്യത്തോടെ അവിടെ നിന്നും എഴുന്നേറ്റുപോയി.
സനുവിനെ വിഷമിപ്പിച്ചതിൽ അവൾക്ക് നല്ല സങ്കടമുണ്ട്, പക്ഷേ താനും തന്റെ കുടുംബവും ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ തിരിച്ചറിയുമ്പോൾ ഇതിൽ കൂടുതൽ സൗമ്യമായി അവളെ കൊണ്ട് പെരുമാറാനാവില്ല.
രാത്രി അത്താഴത്തിനുള്ളത് തയ്യാറാക്കുന്ന തിരക്കിലാണ് നിരുപമ. കുറച്ചു ദിവസങ്ങളായി ഒന്നിലും കൃത്യമായ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവളെക്കൊണ്ട് പറ്റുന്നുണ്ടായിരുന്നില്ല, ജീവിതം ആകെ താളം തെറ്റിയ പോലെ. സത്യത്തിൽ ഇതൊന്നും അനുഭവിക്കേണ്ടവളല്ല താൻ, വകതിരിവില്ലാത്ത അസുര വിത്ത് ചെയ്തുവച്ച വിഡ്ഢിത്തതിന്റെ പരിണിത ഫലം അനുഭവിച്ച് നരഗിക്കുന്നു. ഇതിനൊരു അവസാനം ഉണ്ടാവുമോ ഭഗവാനെ..? അവൾ മനസ്സുരുകി ചോദിച്ചു. ഈ സമയത്താണ് ഗോഹുൽ അടുക്കളയിലേക്ക് കയറി വന്നത്. അവനെ കണ്ടയുടനെ എന്താ എന്ന ഭാവത്തിൽ നോക്കി.
അല്പം പരുങ്ങിക്കൊണ്ട് അവൻ നിരുപയയുടെ അരികിലേക്ക് ചെന്നു,
💬 Comments
View all comments