0%

Chapter Title : സിന്ദൂരരേഖ [അജിത് കൃഷ്ണ]

സംസാരിക്കാൻ ഒരാൾ ആയല്ലോ.

അഞ്ജലി :ഓഹ് ഹോ അതിനു ആണോ എന്നെ വിളിച്ചത്.

ദിവ്യ :ഞാൻ വെറുതെ പറഞ്ഞതാ എന്റെ പൊന്നു ടീച്ചറെ.

അഞ്ജലി :ആയിക്കോട്ടെ.

(അവർ ദിവ്യ ടീച്ചറുടെ വീട്ടിലേക്കു നടന്നു. വീടിന്റെ മുൻപിൽ എത്തിയ അഞ്ജലി കണ്ണ് തള്ളി പോയി. മാളിക പോലൊരു വീട് )

അഞ്ജലി :അപ്പൊ ടീച്ചർ എന്നെ ഒന്ന് ആകിയതാണ് അല്ലെ. ഇത്രയും വലിയ വീട് വെച്ചിട്ട്.

ദിവ്യ :അല്ലങ്കിൽ ടീച്ചർ വരില്ലല്ലോ.

അഞ്ജലി :ഉം നല്ല ബുദ്ധി ആയിപ്പോയി.

(ദിവ്യ ചിരിച്ചു കൊണ്ട് ചെന്ന് കതക് തുറന്നു. പിന്നെ ചായ കുടിച്ചിട്ട് സൊറ പറഞ്ഞു കുറച്ചു നേരം ഇരുന്നു അത് കഴിഞ്ഞ്. അഞ്ജലി ഇറങ്ങാൻ ഒരുങ്ങി )

അഞ്ജലി :ടീച്ചർ ഹസ്ബൻഡ് ഇവിടെ ഇല്ലേ.

ദിവ്യ :ഇല്ല ടീച്ചർ, ഖത്തറിൽ ആണ്.

അഞ്ജലി :കുട്ടികൾ ഒന്നും ആയില്ല അല്ലെ.

ദിവ്യ :ഇല്ല ഇപ്പോഴേ വേണ്ടാന്നു വെച്ചു സമയം ഉണ്ടല്ലോ ഇനിയും.

അഞ്ജലി :ടീച്ചറിനു ഇപ്പൊ പരിഭവം ഒക്കെ കഴിഞ്ഞല്ലോ ഇനി എനിക്ക് പോകാമല്ലോ.

ദിവ്യ :(ഒന്ന് ചിരിച്ചു )ടീച്ചർ നാളെ വരുമ്പോൾ ഇവിടെ ഇറങ്ങി എന്നെയും വിളിക്കാമെങ്കിൽ ഞാനും വരാം

അഞ്ജലി :മരക്കണ്ടിരുന്നാൽ വിളിക്കാം ടീച്ചർ.

ദിവ്യ :ടീച്ചറിന് ഇത്രയും മറവിയോ.

അഞ്ജലി :പിന്നെ രാവിലെ ഒരു കൂട്ടം പണി ഉണ്ട്. അതെല്ലാം ഒതുക്കി വേണ്ടേ ടീച്ചർ ജോലിക്ക് വരാൻ.

ദിവ്യ :അയ്യോ ഇവിടെ വേറെ ആരും ഇല്ലാത്തതുകൊണ്ട് ഞാൻ അത് ഓർത്തില്ല.

അഞ്ജലി :സമയം ഇല്ല ടീച്ചർ മോൾ എത്തും മുൻപേ എത്തണം. വീടിന്റെ കീ എന്റെ

💬 Comments

View all comments