Chapter Title : സിന്ദൂരരേഖ [അജിത് കൃഷ്ണ]
ചിരിച്ചു )
അബ്‌ദുള്ള :അതല്ല സാർ, സാർ മാത്രം ആണെങ്കിൽ പറയാതെ ഇരിക്കാം പക്ഷേ ഇത് ഫാമിലിയോടെ വരുമ്പോൾ ഞങ്ങൾക്ക് അതൊരു കടമ അല്ലേ സാർ.
അഞ്ജലി :അയ്യോ, ചേട്ടാ അങ്ങനെ ഒന്നും വേണ്ട. ഞങ്ങൾ സാധാരണക്കാർ മാത്രം ആണ്. ചേട്ടന്റെ ഫാമിലിയൊക്കെ?
അബ്‌ദുള്ള :ഇവിടെ അടുത്ത് തന്നെ ആണ് ഭാര്യ, മകൾ ഞാൻ അത്രേ ഉള്ളു.
വൈശാഖൻ :അത് തന്നെ ധാരാളം അല്ലെ.
(എല്ലാവരും ഒന്ന് ചിരിച്ചു, വൈശാഖൻ അപ്പോൾ അബ്‌ദുള്ളയുടെ അടുത്ത് ചെന്ന് കൈ തോളിൽ ഇട്ട് )
വൈശാഖൻ :ചേട്ടൻ ഇങ്ങു വന്നേ ഒരു കാര്യം ചോദിക്കട്ടെ.
(അപ്പോളേക്കും കോൺസ്റ്റബിൾ ഗോവിന്ദൻ ചായയും ആയി വന്നു. വൈശാഖൻ ചായയും എടുത്ത് വലതു കൈ അബ്‌ദുള്ളയുടെ ചുമലിൽ വെച്ച് പുറത്തേക്കു നടന്നു. ഗോവിന്ദൻ അഞ്ജലിയ്ക്ക് നേരെ ചായ നീട്ടി )
ഗോവിന്ദൻ :ഇന്നാ ചേച്ചി.
അഞ്ജലി :ഓഹ് താങ്ക്സ് പേരെന്താന്ന പറഞ്ഞത്.
ഗോവിന്ദൻ :ഗോവിന്ദൻ, (എന്ന് പറഞ്ഞിട്ട് ചായ മൃദുലയ്ക്കും കൊടുത്തു )
അഞ്ജലി :വളരെ യങ് ആണാല്ലോ, എത്ര വയസ്സായി
(സ്റ്റേഷനിൽ ഉള്ളവർ എല്ലാം ഒന്ന് ചിരിച്ചു.ഗോവിന്ദൻ തിരിഞ്ഞു എന്നിട്ട് )
ഗോവിന്ദൻ :എന്തിനാ കിടന്ന് ചിരിക്കുന്നത്, കോമഡി ആരും പറഞ്ഞില്ലല്ലോ. (എന്നിട്ട് അഞ്ജലിയുടെ അടുത്തേക്ക് മുഖം തിരിച്ചു പറഞ്ഞു )21.
അഞ്ജലി :വീട്ടിൽ ആരൊക്കെ ഉണ്ട്.
ഗോവിന്ദൻ :അമ്മ മാത്രമേ ഉള്ളു. അച്ഛൻ പോലീസ് ആയിരുന്നു സെർവിസിൽ ഇരിക്കുമ്പോൾ മരിച്ചു പോയി അങ്ങനെ എനിക്ക് ഈ ജോലി കിട്ടി. പക്ഷേ എനിക്ക് ഇലക്ട്രോണിക്കൽ ആണ് ഇഷ്ട്ടം.
ബിജു :അതെ ചേച്ചി വലിയ
💬 Comments
View all comments