0%

Chapter Title : സിന്ദൂരരേഖ 10 [അജിത് കൃഷ്ണ]

കണ്ട് മാലതി കൈ പൊക്കി ഹായ് കാണിച്ചു. മാലതി :ഹലോ മാഷേ കുറെ നാൾ ആയല്ലോ കണ്ടിട്ട്. ഉമ്മർ :ഓഹ് എന്നാ പറയാനാ ടീച്ചറെ തിരക്ക് ഒഴിഞ്ഞു സമയം കിട്ടണ്ടയോ. മാലതി :ഓഹ് പിന്നെ സർക്കാർ ഉദ്യോഗം അല്ലെ.
ഉമ്മർ :എന്റെ ടീച്ചറെ എനിക്ക് തോന്നണു ഇത് അതിലും കഷ്ടം ആണെന്ന്. പിന്നെ പൈസ നല്ല പോലെ തടയുന്നത് ആണ് ആകെ ഒരാശ്വാസം. മാലതി :ഉം അത് എനിക്ക് അറിയാം നീ എന്തായാലും അവരുടെ വിശ്വസ്‌തനായ സേവകൻ അല്ലെ. ഉമ്മർ :അത് പിന്നെ അങ്ങനെ അല്ലെ പറ്റു. നമ്മളെ സഹായിക്കുന്നവരെ മനസ്സ് അറിഞ്ഞു തിരിച്ചും സഹായിക്കുക. മാലതി :ഉം അത് ശെരി ആണ്. സത്യത്തിൽ ഇതിന്റെ ഇടയിൽ അഞ്‌ജലി ഒരു നോക്ക് കുത്തി പോലെ നിൽക്കുക ആയിരുന്നു. അവർ രണ്ട് പേരും സംസാരിച്ചു കാടു കയറി പോക്കൊണ്ടേ ഇരുന്നു. ഉമ്മർ :എന്റെ പൊന്നു ടീച്ചറെ സംസാരിച്ചു സമയം പോകും വേഗം ദേ ഈ ടീച്ചറെ കൊണ്ട് ചെല്ലാൻ ആണ് സംഗീത മേഡം പറഞ്ഞിരിക്കുന്നത്. മാലതി :എന്നാൽ തന്റെ പണി നടക്കട്ടെ. ഞാൻ സ്കൂളിൽ പോകുന്നു. ഉമ്മർ :എന്നാൽ ശെരി. മാലതി തലയാട്ടി കൊണ്ട് അഞ്‌ജലിയോട് വണ്ടിയിൽ കയറാൻ പറഞ്ഞു. അഞ്‌ജലി പിറകിലെ സീറ്റിൽ കയറി ഇരുന്നു. ഉമ്മർ വണ്ടി ഓൺ ചെയ്തു. മെല്ലെ വണ്ടി മുൻപോട്ട് പോകുവാൻ തുടങ്ങി. പെട്ടന്ന് ഉമ്മർ തിരിഞ്ഞു നോക്കി. അഞ്‌ജലി ഒന്ന് പുഞ്ചിരിച്ചു കാണിച്ചു തല കുനിച്ചു പിടിച്ചു.പെട്ടന്ന് ഉമ്മർ :ടീച്ചറിന് എന്നെ മനസ്സിൽ ആയോ. മുൻപ് ഞാൻ കണ്ടിട്ടുണ്ട് ടീച്ചറെ.

💬 Comments

View all comments