Chapter Title : സിന്ദൂരരേഖ 10 [അജിത് കൃഷ്ണ]
അമ്മ ഇതെല്ലാം കാട്ടി കൂട്ടിയത്. പാവം ഒന്നും അറിഞ്ഞിട്ടില്ല. ഏതോ ഒരു നിമിഷത്തിൽ താനും തെറ്റിൽ എടുത്തു ചാടി. മനസ്സിൽ ഓർത്തപ്പോൾ അവൾക്കു നല്ല വിഷമം ഉണ്ടായി.
മൃദുല :അച്ഛന് ഇപ്പോൾ കുളിക്കാൻ വെള്ളം ചൂടാക്കി തന്നാൽ പോരെ ഞാൻ റെഡി ആക്കി തരാം. ആ പേര് പറഞ്ഞു ഇവിടെ കിടന്നു രണ്ടു പേരും കൂടി തല്ല് കൂടേണ്ട.
മൃദുല നേരെ അടുക്കളയിലേക്ക് പോയി വെള്ളം ചൂടാക്കാൻ പാത്രം ഒക്കെ എടുത്തു. എന്നാൽ അത് കഴിഞ്ഞു വൈശാഖന് എന്തോ മനോ വിഷമം ഉണ്ടായി താൻ ചെയ്തതു തെറ്റ് ആയി പോയോ എന്ന് ഒരു തോന്നൽ അയാളിൽ ഉടലെടുത്തു. എന്നിട്ടും അഞ്‌ജലിയ്ക്ക് യാതൊരു മാറ്റവും ഉണ്ടായില്ല അവൾ കൂടുതൽ അകൽച്ച ഉണ്ടാക്കുക ആയിരുന്നു വൈശാഖനോട്. അഞ്‌ജലി ബെഡ്റൂമിലേക്ക് തിരിച്ചു പോയി കിടന്നു എന്നാൽ ഉറക്കം വന്നില്ല. നഖം കടിച്ചു കൊണ്ട് എന്തൊക്കെയോ ആലോചിക്കുക ആയിരുന്നു അഞ്‌ജലി. അവൾ തീരുമാനം എടുത്തത് പോലെ കണ്ണ്കൾ ഒന്ന് പരതി അടച്ചു.
വൈശാഖൻ കുളിച്ചു തിരിച്ചു വന്നപ്പോൾ അഞ്‌ജലി ബെഡ്‌റൂമിൽ നിന്നും ഇറങ്ങി പോയി. അയാൾ ഒരു നിസ്സഹായനെ പോലെ നോക്കി നിന്നു. അയാൾ തലേന്ന് ദിവസത്തെ നൈറ്റ് ഡ്യൂട്ടി നല്ല ക്ഷീണം ഉണ്ടാക്കിയത് കൊണ്ട് ആകാം. അയാൾ പെട്ടന്ന് തന്നെ ഉറങ്ങി പോയതും. അപ്പോഴേക്കും നേരം പര പരാ വെളുത്തു തുടങ്ങി അഞ്‌ജലി വീട്ടിലേക്കുള്ള ആഹാരവും അല്ലറ ചില്ലറ പണികളിലും ഏർപ്പെട്ട് സമയം പോയതും അറിഞ്ഞില്ല. മൃദുല പെട്ടന്ന് ഇറങ്ങി വന്നു ഉച്ചക്ക് വേണ്ടിയുള്ള ഭക്ഷണം എല്ലാം എടുത്തു കോളേജിലേക്ക് പോയി.
💬 Comments
View all comments