Chapter Title : സിന്ദൂരരേഖ 13 [അജിത് കൃഷ്ണ]
സ്കൂളിലേക്ക് വിട്ടു.സ്കൂളിന്റെ ഗ്രൗണ്ടിൽ വണ്ടി വന്നപ്പോൾ തന്നെ മാലതിയുടെ ഹൃദയം വീണ്ടും ഇടിക്കാൻ തുടങ്ങി. മാലതി പുറത്തേക്ക് നോക്കി നിന്നത് കൊണ്ട് വൈശാഖൻ മാലതിയെ കണ്ടു. മാലതി പെട്ടെന്ന് മുഖം വെട്ടിച്ചു മാറ്റി എങ്കിലും വൈശാഖൻ ആ ക്ലാസ്സ് റൂമിന്റെ ഉള്ളിലേക്ക് നടന്നു ചെന്നു.
വൈശാഖൻ :എസ്ക്യൂസ് മി മേടം.
മാലതി :യെസ്.
മാലതി ചെറിയ ഒരു പരിഭ്രമത്തോടെ വൈശാഖന്റെ മുന്നിലേക്ക് നടന്നു ചെന്നു.
മാലതി :എന്താണ് സാർ.
വൈശാഖൻ :കുറച്ചു മുൻപ് ഞാൻ വന്നപ്പോൾ ഒരു കുട്ടിയുമായി സംസാരിച്ചില്ലേ. ആ കുട്ടി ഏത് ക്ലാസ്സിൽ ആണ്..
മാലതി കണ്ണുകൾ ആ ക്ലാസ്സ് റൂമിൽ തന്നെ പരതിയപ്പോൾ വൈശാഖന് ആ കുട്ടി ആ ക്ലാസ്സിൽ തന്നെ ഉണ്ടെന്ന് പിടികിട്ടി. അയാൾ ആ കുട്ടിയെ കണ്ടതും കൈ ആട്ടി അങ്ങോട്ട് വിളിച്ചു. ആ കുട്ടി അങ്ങോട്ട് നടന്നു ചെന്നു. വൈശാഖൻ മൊബൈൽ കൈയിൽ എടുത്തു എന്നിട്ട് വാട്സ്ആപ്പ് ഓൺ ആക്കി ബിജു അയച്ച ഫോട്ടോ കുട്ടിയെ കാണിച്ചു.
വൈശാഖൻ :മോള് രാവിലെ പറഞ്ഞില്ലേ ഒരാൾ ടീച്ചറെ കൂട്ടി കൊണ്ട് പോയി എന്ന് അയാൾ ഈ ഫോട്ടോയിൽ കാണുന്ന ആളാണോ?
കുട്ടി :അതെ ഇയാൾ തന്നെ ആണ്.
കുട്ടി അങ്ങനെ പറഞ്ഞപ്പോൾ ഒരു സന്തോഷം കിട്ടി എന്നാൽ തന്റെ ഭാര്യ എന്തിനു അവിടെ പോയി എന്നുള്ള ചോദ്യത്തിന് മുൻപിൽ അയാൾക്ക് വിഷമം തോന്നി.
വൈശാഖൻ :മോള് പോയി ബെഞ്ചിൽ ഇരുന്നോ.
വൈശാഖൻ നേരെ ടീച്ചറിന്റെ അടുത്ത് ചെന്നു. ഫോണിലെ പിക് മാലതിയെ കാണിച്ചു.
വൈശാഖൻ :ഇയാളെ മുൻപ് കണ്ടിട്ടേ ഇല്ല
💬 Comments
View all comments