0%

Chapter Title : സിന്ദൂരരേഖ 14 [അജിത് കൃഷ്ണ]

അയാൾക്ക്‌ ശെരിക്കും ഇവൾക്ക് ഇത് എന്ത് പറ്റി എന്നുള്ള ചിന്ത ആയിരുന്നു. അവളെ വീണ്ടും തല്ലുവാൻ അയാളുടെ കൈകൾ തരിച്ചു വെങ്കിലും തന്റെ മകളുടെ മുൻപിൽ വെച്ച് ഇനി അത് വേണ്ട എന്ന് കരുതി. ശെരിക്കും അവൾക്ക് മുൻപിൽ അയാൾ തോറ്റു പോയപോലെ ആയി. ദേഷ്യവും വിഷമവും ഒരു പോലെ അയാളുടെ തലച്ചോറിലേക്ക് ഇരച്ചു കയറി. അയാൾക്ക് നിയന്ത്രണം നഷ്ടം ആകും എന്ന് തോന്നിയത് കൊണ്ട് ആകാം. ആരോടും ഒന്നും മിണ്ടാൻ നിൽക്കാതെ അയാൾ വീട്ടിൽ നിന്ന് ഇറങ്ങി ജീപ്പുമായി തിരിച്ചു പോയി. മൃദുല അഞ്‌ജലിയെ തന്നെ നോക്കി. അഴിഞ്ഞു വീണ മുടി പിന്നിൽ കുത്തി വെച്ച് അഞ്‌ജലി എഴുന്നേറ്റു. തന്നേ തന്നെ നോക്കി നിൽക്കുന്ന തന്റെ മകളുടെ മുഖഭാവം കണ്ടാൽ തന്നെ തന്നോട് എന്തോ ചോദിക്കാൻ വരിക ആണെന്ന് അഞ്‌ജലിയ്ക്ക് മനസ്സിൽ ആയി. അത് കൊണ്ട് അഞ്‌ജലി വേഗം തന്നെ മുഖം വെട്ടിച്ചു മാറ്റി അടുക്കളയിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ നോക്കി. മൃദുല അവൾക്ക് തടസമായി മുൻപിൽ കയറി നിന്നു. മൃദുല :അമ്മ എവിടെ പോയെന്ന് ആണ് പറഞ്ഞത്??? അഞ്‌ജലി :എടി നീ മുന്നിൽ നിന്ന് മാറ് എനിക്ക് പണി ഒരു പാട് കിടക്കുന്നു. മൃദുല :ചോദിച്ചതിന് ഉത്തരം പറ. അഞ്‌ജലി :നീ ചോദിക്കുമ്പോൾ ഞാൻ എന്തിനാ അതിന് മറുപടി പറയണം. മൃദുല :കുറച്ചു നാളുകൾക്ക് മുൻപ് കാണേണ്ടാത്ത ചില കാഴ്ചകൾ ഞാൻ കണ്ടു.എല്ലാം ഞാൻ കണ്ടില്ല എന്ന് നടിച്ചു വീണ്ടും അത് ആവർത്തിക്കാൻ ആണോ.? അഞ്‌ജലി :ഓഹ്ഹ് അപ്പോൾ നീ ഭയങ്കര ശീലാവതി ആണോ.

💬 Comments

View all comments