0%

Chapter Title : സിന്ദൂരരേഖ 14 [അജിത് കൃഷ്ണ]

എല്ലാം എനിക്ക് അറിയാം നീ കൂടുതൽ ഒന്നും എന്നോട് മിണ്ടരുത്. അഞ്‌ജലി അങ്ങനെ പറഞ്ഞപ്പോൾ മൃദുലയുടെ നെഞ്ചിൽ കൂടി ഒരു ഇടി മിന്നൽ ഏറ്റ പോലെ പിടഞ്ഞു.അമ്മ ഇതെന്താ ഇങ്ങനെ മുള്ള് വെച്ച് സംസാരിക്കുന്നത് എന്ന് അവൾക്ക് മനസിലായില്ല.
അഞ്‌ജലി :എന്തെ നീ എന്നെ സംശയിച്ചു സംസാരിക്കുന്നത്. അപ്പോൾ നിന്റെ കാര്യമോ? പഠിക്കുന്ന സമയത്ത് പഠിക്കാതെ നീ ഞങ്ങളെ പറ്റിച്ചതോ. മൃദുല ഒരു നിമിഷം അഞ്‌ജലിയുടെ മുന്നിൽ നിന്ന് ഉരുകി നീറാൻ തുടങ്ങി. അമ്മ ഇതെല്ലാം അറിഞ്ഞു കൊണ്ട് ആണോ സംസാരിക്കുന്നത് അതോ. ഇനി സംഗീത ചേച്ചി വല്ലതും. അഞ്ജലി അവളുടെ മുഖത്തേക്ക് തന്നെ നോക്കി അവളെ പിടിച്ചു പിറകിലേക്ക് തെള്ളി പുറത്തേക്ക് ഇറങ്ങി പോയി. മൃദുല ഒന്നും പറയാൻ ആകാതെ അങ്ങനെ തന്നെ നിന്നു. അത്രയും കാലം പരസ്പരം കഠിനാധ്വാനം കൊണ്ടും സ്നേഹം കൊണ്ടും ഒന്നായി കഴിഞ്ഞിരുന്ന ആ കുടുംബം തകർന്നു വീഴാൻ തുടങ്ങി. അന്ന് രാത്രി വൈശാഖൻ ഏറെ വൈകി ആണ് വീട്ടിൽ എത്തിയത് എങ്കിലും അയാൾ നന്നായി മദ്യപിച്ചിരുന്നു. അയാളെ ആദ്യം ആയി ആണ് ആ കോലത്തിൽ അവർ രണ്ടു പേരും കാണുന്നത്.ആ വീട്ടിൽ ആരും പരസ്പരം മിണ്ടാതെ ആയി. വൈശാഖന് എന്തോ വലിയ അകൽച്ച പോലെ മനസ്സിൽ തോന്നിക്കാൻ തുടങ്ങി. അങ്ങനെ ഓരോ ദിവസം മുൻപോട്ടു പോയി തുടങ്ങി വൈശാഖന്റെ മദ്യപാനം കൂടി കൂടി വന്നു പക്ഷേ അതൊന്നും അഞ്‌ജലി കണ്ടതായി ഭാവിച്ചില്ല. വൈശാഖൻ ഒറ്റയ്ക്കാണ് കിടക്കുന്നത്. മൃദുലയുമായി ചെറിയ ഏറ്റു മുട്ടൽ ഉണ്ടായത് കൊണ്ട് അഞ്‌ജലി തനിയെ ആണ് കിടക്കുന്നത്.

💬 Comments

View all comments