Chapter Title : സിന്ദൂരരേഖ 14 [അജിത് കൃഷ്ണ]
ഇട്ട് അഞ്ജലിയ്ക്ക് നേരെ ചോദിച്ചു .
സംഗീത: അല്ല ഇവിടെ ആരും ഇല്ലേ.
അഞ്‌ജലി :ഇല്ല ഡോർ ലോക്ക് ആണ് മോള് വൈകുന്നേരം ആകും എത്താൻ.
സംഗീത :ഓക്കെ, എന്തെങ്കിലും പ്രോബ്ലം ആകുക ആണെങ്കിൽ വിളിക്ക്.
അഞ്‌ജലി :ഉം ശെരി. അല്ല ഇറങ്ങുന്നില്ലേ ഇവിടെ വരെ വന്നിട്ട് ഒന്നും കുടിക്കാതെ.
സംഗീത :അതിനൊക്കെ ഇനി സമയം ഉണ്ടല്ലോ മറ്റൊരിക്കൽ ആകട്ടെ.
സംഗീത വേഗം കാർ റിവേഴ്‌സ് എടുത്തു എന്നിട്ട് അഞ്ജലിയെ നോക്കി ഒന്ന് ചിരിച്ചു എന്നിട്ട് കാർ ഡ്രൈവ് ചെയ്തു പോയി. അഞ്‌ജലി വേഗം തന്നെ കീ എടുത്തു ഡോർ തുറന്നു ഉള്ളിലേക്ക് പോയി. ഉള്ളിൽ ചെന്ന് തന്റെ ഹാൻഡ് ബാഗ് സഹിതം മേശപ്പുറത്തു വെച്ചു ബെഡിൽ പോയി ഒന്ന് കിടന്നു. എന്നിട്ട് ചെരിഞ്ഞു ഭിത്തിയിൽ തൂങ്ങി കിടക്കുന്ന ക്ലോക്കിലേക്ക് നോക്കി സമയം 3:00 ആകുന്നു. തന്റെ ഭർത്താവ് വന്നാൽ ഇനി എന്തൊക്കെ കാര്യങ്ങൾ ആകും ചോദിക്കുക എന്നോർത്തപ്പോൾ അവൾക്ക് എന്തോ ഒരു വേവലാതി തോന്നി.കാര്യം ഇപ്പോൾ ഇവർക്കിടയിൽ ഒരു തല്ല് കൊള്ളി ഭർത്താവ് ആയി പോയിരുന്നു എങ്കിലും ഒരിക്കൽ ഒരു ബ്രില്ലിയൻറ് പോലീസ് ഓഫീസർ തന്നെ ആയിരുന്നു വൈശാഖൻ പ്രായം കൂടിയത് കൊണ്ട് ആണോ എന്നറിയില്ല അയാളുടെ ശരീരം പഴയ പോലെ വഴക്കം ഇല്ലാതെ ആയി.
എന്നിരുന്നാലും എപ്പോഴാണ് അയാൾക്ക് ഒരു തിരിച്ചു വരവ് ഉണ്ടാവുക എന്ന് പറയാൻ കഴിയില്ല. അത് ആണ് അഞ്‌ജലിയും ഭയക്കുന്നത് അങ്ങനെ ആണെങ്കിൽ താൻ എവിടെ പോയി ആരെ കണ്ടു എന്നെല്ലാം ഇതിനകം അദ്ദേഹം അന്വേഷിച്ചു കാണണം. അഞ്‌ജലി കിടക്കുമ്പോൾ
💬 Comments
View all comments