0%

Chapter Title : സിന്ദൂരരേഖ 14 [അജിത് കൃഷ്ണ]

മനസ്സിൽ പറയുവാനുള്ള കള്ളങ്ങളുടെ ഒരു പറുദീസ കെട്ടുക ആയിരുന്നു. കട്ടിലിൽ മലർന്ന് കിടന്നു താലിയിൽ പിടിച്ചു അത് ചൂണ്ട് വിരലിൽ ചുറ്റി മുകളിലേക്ക് നോക്കി കിടന്നു. എന്തായാലും ഇനി ഇന്റർവ്യൂ കാര്യം തന്നെ പറയാം അതാണ് ഇപ്പോൾ സേഫ് ആയിട്ടുള്ള ഒരെ ഒരു മാർഗം. സ്റ്റേഷനിൽ വൈശാഖന്റെ ഫോൺ ബെൽ അടിക്കാൻ തുടങ്ങി. അയാൾ മെല്ലെ കാൾ അറ്റൻഡ് ചെയ്തു. വൈശാഖൻ :ഹലോ ആ പറഞ്ഞു കൊള്ളൂ എന്തായി.? ഉദ്യോഗസ്ഥൻ :സാർ നമ്പർ ട്രേസ് ചെയ്തു ഇപ്പോൾ അത് മിഥുലപുരി ആണ് ലൊക്കേഷൻ കാണിക്കുന്നത്. വൈശാഖൻ :ഓഹ് മിഥിലാപുരി ഏത് ഭാഗത്ത്‌ ആയി വരും. ഉദ്യോഗസ്ഥൻ :നഞ്ചൻകോട്ട. ഓഹ് അപ്പോൾ ആള് തിരിച്ചു വന്നോ. വൈശാഖൻ മനസ്സിൽ ചിന്തിച്ചു. അപ്പോൾ ഇത് അവൾ എവിടേക്ക് ആണ് പോയത്. ഉദ്യോഗസ്ഥൻ :ഹലോ സാർ കേൾക്കുന്നുണ്ടോ?? ഹലോ വൈശാഖൻ :അഹ് സോറി സോറി ഞാൻ കേൾക്കുന്നുണ്ട്. ഞാൻ കാൾ അറ്റന്റ് ചെയ്തപ്പോൾ തന്നെ കൈയിൽ ഒരു കേസ് ഫയൽ ഉണ്ടായിരുന്നു അതൊന്നു ചികഞ്ഞു കൊണ്ട് ആണ് നോക്കിയത്. അതാണ് പെട്ടന്ന് ആം സോറി. ഉദ്യോഗസ്ഥൻ :ഇട്സ് ഓക്കെ സാർ. വൈശാഖൻ :താങ്ക് യൂ. ഉദ്യോഗസ്ഥൻ :യൂവർ വെൽക്കം. അയാൾ കാൾ കട്ട്‌ ചെയ്തു. ഫോൺ കട്ട്‌ ചെയുമ്പോളും കോൺസ്റ്റബിൾ ബിജു പറയും പോലെ വല്ലതും എന്തെങ്കിലും സംഭവിച്ചു പോയോ എന്നൊരു ഭയം അയാളിൽ നിറഞ്ഞു നിന്നു. കുറെ കാലമായി താനും അഞ്‌ജലിയും തമ്മിൽ ചെറിയ തർക്കം ഉണ്ടായിരുന്നു എങ്കിലും അവൾ ഒരിക്കലും തന്നെ ഉപേക്ഷിച്ചു അങ്ങനെ ഒന്നും ചിന്തിക്കുക ഇല്ലെന്ന്

💬 Comments

View all comments