Chapter Title : സിന്ദൂരരേഖ 18 [അജിത് കൃഷ്ണ]
പറയില്ല, നിനക്ക് അറിയാല്ലോ അവൾ വേറെ ആരോടും മിണ്ടാറില്ല. എന്നോട് മാത്രം ആണ് കുറച്ചു എങ്കിലും കമ്പനി ഉള്ളത്.
റോഷൻ :ങേ അതേതാ ആ കുട്ടി.
നിമ്മി :ഞങ്ങളുടെ ക്ലാസ്സിൽ തന്നെയാ പക്ഷേ ആരോടും മിണ്ടാറില്ല അങ്ങനെ ദേ എന്നോട് പോലും. ആകെ ഇവളോട് മാത്രം ആണ് കമ്പനി, അല്ല എടി നീ എന്റെ കൂടെ ആണ് പോകുന്നത് എന്ന് പറഞ്ഞോ.
മൃദുല :ഉം.
നിമ്മി :എടി മഹാപാപി എന്തിനാ എന്റെ പേര് അതിൽ കൂട്ടി ചേർത്തത് !!
അത് കേട്ട് റോഷന് ചിരി വന്നു.
മൃദുല :ഹേയ് അവള് ആരോടും പറയില്ല. നിനക്ക് അറിയാല്ലോ അവൾക്ക് മഠത്തിൽ ചേരാൻ ആയിരുന്നു ഇഷ്ടം. പിന്നെ ആകെ ഉള്ള ആഗ്രഹം സാധിക്കും മുൻപ് കുറച്ചു പഠിക്കാൻ ആഗ്രഹം തോന്നി ആണ് ഇവിടെ വന്നത്. അവൾ പ്രശ്നം ഒന്നും ഉണ്ടാക്കില്ല എനിക്ക് ഉറപ്പ് ഉണ്ട്.
നിമ്മി :ഉറപ്പ് ആണോ !!അവൾ ആരോടും പോയി ഉരിയാടില്ലല്ലോ.
മൃദുല :ഇല്ലന്നേ.
കാർ അപ്പോഴേക്കും ഓടി തുടങ്ങിയിരുന്നു. റോഷൻ തന്റെ സ്ഥിരം റോഡ് ഷോ കാണിച്ചു നിമ്മിയെ അദ്‌ഭുതപെടുത്തി കൊണ്ടേ ഇരുന്നു. അവൾ ഓരോ വാഹനം ചൂണ്ടി കാട്ടി അതിനു മുൻപിൽ കയറാൻ പറയുമ്പോൾ അവൻ അതിനെയൊക്കെ നിഷ്പ്രയാസം മാറി കടന്നു മുൻപിലേക്ക് പോകുന്നു. അവന്റെ ഡ്രൈവിംഗ് സ്റ്റൈൽ കണ്ടു മൃദുലയും കണ്ണ് തെള്ളി പോയി .
കുറച്ചു കഴിഞ്ഞപ്പോൾ തൊട്ട് മുൻപിൽ പൊയ്ക്കൊണ്ടിരുന്ന ബൈക്ക് ഓവർ ടേക് ചെയ്യാൻ നിമ്മി പറഞ്ഞു. അവൻ ബൈക്കിനോട് ചേർത്ത് എടുത്തു ഓവർ ടേക് ചെയ്തു. നിമ്മിയും മൃദുലയും സത്യത്തിൽ ഞെട്ടി പോയി ആ ഓവർ ടേക്കിങ്. എന്നാൽ പറഞ്ഞു തീരും മുൻപേ ആ ബൈക്ക് കാർ ഓവർ ടേക് ചെയ്തു മുൻപിൽ വന്നു എന്നിട്ട് ആ റൈഡർ ഒരു കൈ ഉയർത്തി നടു വിരൽ നമസ്കാരം കൊടുത്തു. നിമ്മി അത് കണ്ടു വാ പൊളിച്ചു പോയി. മൃദുലയ്ക്ക് കാര്യം പിടികിട്ടിയപ്പോൾ മൂക്കിൽ കൈ വെച്ച് അറിയാണ്ട് ചിരിച്ചു പോയി.
നിമ്മി :ആ ബൈക്ക് ഒന്ന് കൂടി ഓവർ
💬 Comments
View all comments