Chapter Title : സിന്ദൂരരേഖ 18 [അജിത് കൃഷ്ണ]
നിമ്മി :ഓഹ്ഹ് നിന്റെ തലയ്ക്ക് അകത്തു കളി മണ്ണ് ആണോ !!
മൃദുല :അത് അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണ്, അവള് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു പോയി അറിയാതെ.
നിമ്മി :സിനിമയ്ക്ക് പോകുന്ന കാര്യം പറഞ്ഞോ?
മൃദുല :ഉം
നിമ്മി :എടി അവൾ എങ്ങാനും ആരോടേലും പറഞ്ഞാൽ അത് മതി.
മൃദുല :അവൾ ആരോടും പറയില്ല, നിനക്ക് അറിയാല്ലോ അവൾ വേറെ ആരോടും മിണ്ടാറില്ല. എന്നോട് മാത്രം ആണ് കുറച്ചു എങ്കിലും കമ്പനി ഉള്ളത്.
റോഷൻ :ങേ അതേതാ ആ കുട്ടി.
നിമ്മി :ഞങ്ങളുടെ ക്ലാസ്സിൽ തന്നെയാ പക്ഷേ ആരോടും മിണ്ടാറില്ല അങ്ങനെ ദേ എന്നോട് പോലും. ആകെ ഇവളോട് മാത്രം ആണ് കമ്പനി, അല്ല എടി നീ എന്റെ കൂടെ ആണ് പോകുന്നത് എന്ന് പറഞ്ഞോ.
മൃദുല :ഉം.
നിമ്മി :എടി മഹാപാപി എന്തിനാ എന്റെ പേര് അതിൽ കൂട്ടി ചേർത്തത് !!
അത് കേട്ട് റോഷന് ചിരി വന്നു.
മൃദുല :ഹേയ് അവള് ആരോടും പറയില്ല. നിനക്ക് അറിയാല്ലോ അവൾക്ക് മഠത്തിൽ ചേരാൻ ആയിരുന്നു ഇഷ്ടം. പിന്നെ ആകെ ഉള്ള ആഗ്രഹം സാധിക്കും മുൻപ് കുറച്ചു പഠിക്കാൻ ആഗ്രഹം തോന്നി ആണ് ഇവിടെ വന്നത്. അവൾ പ്രശ്നം ഒന്നും ഉണ്ടാക്കില്ല എനിക്ക് ഉറപ്പ് ഉണ്ട്.
നിമ്മി :ഉറപ്പ് ആണോ !!അവൾ ആരോടും പോയി ഉരിയാടില്ലല്ലോ.
മൃദുല :ഇല്ലന്നേ.
കാർ അപ്പോഴേക്കും ഓടി തുടങ്ങിയിരുന്നു. റോഷൻ തന്റെ സ്ഥിരം റോഡ് ഷോ കാണിച്ചു നിമ്മിയെ അദ്‌ഭുതപെടുത്തി കൊണ്ടേ ഇരുന്നു. അവൾ ഓരോ വാഹനം ചൂണ്ടി
💬 Comments
View all comments