0%

Chapter Title : സിന്ദൂരരേഖ 18 [അജിത് കൃഷ്ണ]

കാട്ടി അതിനു മുൻപിൽ കയറാൻ പറയുമ്പോൾ അവൻ അതിനെയൊക്കെ നിഷ്പ്രയാസം മാറി കടന്നു മുൻപിലേക്ക് പോകുന്നു. അവന്റെ ഡ്രൈവിംഗ് സ്റ്റൈൽ കണ്ടു മൃദുലയും കണ്ണ്‌ തെള്ളി പോയി . കുറച്ചു കഴിഞ്ഞപ്പോൾ തൊട്ട് മുൻപിൽ പൊയ്ക്കൊണ്ടിരുന്ന ബൈക്ക് ഓവർ ടേക് ചെയ്യാൻ നിമ്മി പറഞ്ഞു. അവൻ ബൈക്കിനോട് ചേർത്ത് എടുത്തു ഓവർ ടേക് ചെയ്തു. നിമ്മിയും മൃദുലയും സത്യത്തിൽ ഞെട്ടി പോയി ആ ഓവർ ടേക്കിങ്. എന്നാൽ പറഞ്ഞു തീരും മുൻപേ ആ ബൈക്ക് കാർ ഓവർ ടേക് ചെയ്തു മുൻപിൽ വന്നു എന്നിട്ട് ആ റൈഡർ ഒരു കൈ ഉയർത്തി നടു വിരൽ നമസ്കാരം കൊടുത്തു. നിമ്മി അത് കണ്ടു വാ പൊളിച്ചു പോയി. മൃദുലയ്ക്ക് കാര്യം പിടികിട്ടിയപ്പോൾ മൂക്കിൽ കൈ വെച്ച് അറിയാണ്ട് ചിരിച്ചു പോയി. നിമ്മി :ആ ബൈക്ക് ഒന്ന് കൂടി ഓവർ ടേക് ചെയ്യൂ. റോഷൻ :അതെ വേറെ വല്ല വണ്ടിയും പോരെ എന്തിനാ വെറുതെ... നിമ്മി മൃദുലയുടെ മുൻപിൽ ഒന്ന് ചമ്മിയ പോലെ ആയി. എന്നാലും അത് പ്രകടിപ്പിക്കാതെ അവൾ മുൻപോട്ടു തന്നെ നോക്കി ഇരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ റോഷൻ പറഞ്ഞു. റോഷൻ :അതെ ആ വളവ് കഴിഞ്ഞാൽ തിയേറ്റർ ആയി. നിമ്മി :എടി നീ ആ ഷോൾ എടുത്തു തലയിൽ കൂടി ഇട്ടോ. മൃദുല അപ്പോൾ തന്നെ ഷോൾ എടുത്തു തലയിൽ കൂടി ഇട്ടു. പിന്നെ പരമാവധി മുഖം മറച്ചു പിടിച്ചു. തിയേറ്റർ മുൻപിൽ കാർ നിർത്തി രണ്ട് പേരും ഇറങ്ങി തീയേറ്റർ മുൻപിലേക്ക് കയറി നിന്നു അപ്പോഴേക്കും

💬 Comments

View all comments