0%

Chapter Title : സിന്ദൂരരേഖ 23 [അജിത് കൃഷ്ണ]

ആയിരുന്നു അതെല്ലാം ചെയ്തു തുടങ്ങിയത്. നിമ്മി ആ സ്കൂട്ടിയിൽ മൃദുലയെ കൂട്ടി പോയത് ആദ്യം പാർക്കിലേക്ക് ആയിരുന്നു ഉച്ച വരെ അവിടെ സമയം സ്പെൻഡ്‌ ചെയ്തു കഴിഞ്ഞു മറ്റൊരു സ്ഥലത്തേക്ക് നീങ്ങി. ഏകദേശം സമയം 1മണി കഴിഞ്ഞു കാണും അവരുടെ സ്കൂട്ടി ചെന്ന് നിന്നത് ഒരു ചേരിയിൽ ആയിരുന്നു. നിമ്മി സ്കൂട്ടി അവിടെ ഒതുക്കി വെച്ച് ഷാൾ എടുത്തു തലയിൽ ഇട്ടു.

നിമ്മി :ഷോൾ എടുത്തു തലയിൽ ഇട്.

മൃദുല :എന്തിന് !!നീ എങ്ങോട്ടാ ഈ പോണത് !!

നിമ്മി :നീ വാ കൊച്ചേ പറയാം, നിനക്ക് ഞാൻ ഒരു സർപ്രൈസ് ഷോക്ക് തെരാൻ പോകുന്നു.

മൃദുല :സർപ്രൈസ് ഷോക്കോ എടി നിനക്ക് ശെരിക്കും വട്ടായോ !!!

നിമ്മി :ആഹ് ചെറുതായിട്ട്. നീ ഷോൾ തലയിൽ ഇട്ട് എന്റെ പിറകെ വാ.

നിമ്മി മുൻപിലും മൃദുല പിറകിലുമായ് നടന്നു. ചേരിയുടെ തിരക്കുള്ള വഴികളും ഇടുങ്ങിയ വഴികളും മാറി മാറി നടന്നു ഒടുവിൽ ആ യാത്ര ഒരു ചെറിയ ഇടുക്കു വഴിയിൽ എത്തി. കുറച്ചു ഉള്ളിലേക്ക് ചെന്നപ്പോൾ കറുത്ത ഷർട്ട്‌ ഇട്ട ഒന്ന് രണ്ട് പേർ അവിടെ നിൽക്കുന്നത് കണ്ടു. അതിൽ ഒരാൾ നിമ്മിയെ തടഞ്ഞു, എന്നാൽ അവൾ അപ്പോൾ തന്നെ കൈയിൽ ഇരുന്ന ഒരു കാർഡ് അയാളെ കാണിച്ചു. അയാൾ ആ കാർഡ് വാങ്ങി തിരിച്ചും മറിച്ചും നോക്കി. അയാൾ ഒന്ന് തലയാട്ടി കാർഡ് തിരിച്ചു നിമ്മിക്ക് കൊടുത്തു അകത്തേക്ക് പൊക്കോളാൻ കൈ എടുത്തു കാണിച്ചു. അവിടെ നിന്നവർ നിമ്മിയെയും മൃദുലയെയും അടിമുടി ഒന്ന് നോക്കി. അകത്തേക്ക്

💬 Comments

View all comments