0%

Chapter Title : സിന്ദൂരരേഖ 24 [അജിത് കൃഷ്ണ]

കൂടുതൽ ആയി തോന്നി തുടങ്ങി. അയാൾ ഉള്ളിലേക്ക് പോയി ഡ്രസ്സ്‌ ഒക്കെ ചേഞ്ച്‌ ചെയ്തു കഴിഞ്ഞു പുറത്തേക്ക് വന്നു. അഞ്‌ജലി അപ്പോഴേക്കും ആഹാരം വിളമ്പി ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വെച്ചു. അവൾ മൃദുലയെ ഒന്ന് കണ്ണ് കാണിച്ചു അടുക്കളയിലേക്ക് പോയി. മൃദുല മെല്ലെ ബുക്ക്‌ മടക്കി വെച്ച് കൊണ്ട് ഡൈനിങ്ങ് ടേബിളിൽ വന്നിരുന്നു. എന്നിട്ട്

മൃദുല :അമ്മേ എനിക്കും കുറച്ചു ചോറ് വിളമ്പുമോ !!!

അഞ്‌ജലി :ആഹാ വയസ്സ് 18 കഴിഞ്ഞു വിളമ്പി തിന്നേണ്ട പ്രായം ഒക്കെ ആയി.

മൃദുല :പ്ലീസ് അമ്മ..

അഞ്ജലി :ഉം ശെരി...

വൈശാഖന് അവരുടെ അഭിനയം ഒന്നും മനസ്സിൽ ആക്കാൻ പറ്റിയില്ല. അയാൾ സത്യത്തിൽ അവരുടെ ആ ചെറിയ കലഹം മനസ്സിൽ ആസ്വദിക്കുക ആയിരുന്നു. എത്ര നാളുകൾക്കു ശേഷം ആണ് വീട്ടിൽ ഒരു ചെറിയ സ്നേഹ പ്രകടനം ഒക്കെ കാണുന്നത്. അഞ്ജലി അപ്പോഴേക്കും അവൾക് ഉളള ആഹാരം പാത്രത്തിൽ എടുത്തു വെച്ച് മൃദുലയുടെ മുൻപിൽ കൊണ്ട് വെച്ച് തലയിൽ ഒന്ന് തഴുകി.

അഞ്‌ജലി :ഉം കഴിക്ക്...

മൃദുല ഒരു പുഞ്ചിരിയോട് കൂടി ആഹാരം കഴിക്കാൻ തുടങ്ങി.

ആഹാരം കഴിച്ചു പകുതി ആയപ്പോൾ. അവൾ മെല്ലെ വൈശാഖന്റെ മുഖത്തേക്ക് നോക്കാൻ തുടങ്ങി. അയാളുടെ മുഖത്ത് ദേഷ്യം ലേശം ഇല്ലെന്ന് കണ്ടപ്പോൾ അവൾ മെല്ലെ ചോദിച്ചു.

മൃദുല :അച്ഛാ!!!!!

വൈശാഖൻ ആഹാരം കഴിച്ചു കൊണ്ട് തന്നെ അവളെ നോക്കി.

മൃദുല :അത്..

വൈഷകൻ :എന്താ?

മൃദുല :അത് അച്ഛൻ എന്നോട് ദേഷ്യപെടുമോ...

വൈശാഖൻ :അത് കാര്യം അറിയാതെ എങ്ങനെ ആണ് പറയുക.

മൃദുല :അത് അച്ഛാ കോളേജ് ടൂർ പ്ലാൻ ചെയ്യുന്നുണ്ട്. എനിക്ക് പോകാൻ ആഗ്രഹം ഉണ്ട്.

വൈശാഖൻ ഒന്നും മിണ്ടാതെ ആഹാരം മെല്ലെ കഴിച്ചു ഇറക്കി.

മൃദുല :അച്ഛാ !!!ഒന്നും പറഞ്ഞില്ല !!!

വൈശാഖൻ :എവിടെ ആണ് പോകുന്നത് !!

മൃദുല :മൂന്നാർ !!!

വൈശാഖൻ :നീ ഫസ്റ്റ് ഇയർ അല്ലേ ആയുള്ളൂ ലാസ്റ്റ് ഇയർ പോയാൽ മതി.

മൃദുലയുടെ മുഖം നല്ല പോലെ വാടി. അവൾ ആഹാരം മെല്ലെ മെല്ലെ ഇളക്കി കൊണ്ടിരുന്നു.

💬 Comments

View all comments